ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ കൊവിഡ് വാക്‌സിന്‍ പദ്ധതിക്ക് അനുമതി നല്‍കി യു.എസ്

by Vadakkan | 28 February 2021 5:31 PM

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ കൊവിഡ് വാക്‌സിന്‍ പദ്ധതിക്ക് യു.എസ് അനുമതി നല്‍കി. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അനുമതി നല്‍കിയത്. ലോകത്താദ്യമായാണ് ഒറ്റവാക്‌സിന്‍ പദ്ധതിക്ക് ഒരു രാജ്യം അനുമതി നല്‍കുന്നത്. അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്.

പുതിയ വകഭേദങ്ങള്‍ ഉള്‍പെടെ കൊവിഡിനെ ചെറുക്കാന്‍ ഏറെ ഫലപ്രദമാണ് ഒറ്റ ഡോസ്‌വാക്‌സിന്‍ എന്ന് അംഗീകാരം നല്‍കി യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കുന്നു.

ഇത് അമേരിക്കക്കാരെ സംബന്ധിച്ച്‌ സന്തോഷകരമായ വാര്‍ത്തയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.

ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂണിനുള്ളില്‍ രാജ്യത്ത് 100 മില്യണ്‍ ഡോസ് വിതരണം ചെയ്യാനാണ് പദ്ധതി.

Source URL: https://padayali.com/%e0%b4%9c%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a8%e0%b5%8d/