ജുബ്ബയണിഞ്ഞ കപട മനുഷ്യൻ വീണ്ടും അധികാരത്തിലേക്കോ ?

ജുബ്ബയണിഞ്ഞ കപട മനുഷ്യൻ വീണ്ടും അധികാരത്തിലേക്കോ ?
July 22 23:11 2018 Print This Article

നയമാന്റെ രഥത്തിനു പിന്നാലെ പോകുന്നവരും, ഗേഹസിമാരെയും കൊണ്ട് ഇന്ന് ഐപിസി എന്ന പ്രസ്ഥാനം നിറഞ്ഞു. വിദേശ ഫണ്ടുകൾ വക മാറ്റി ചിലവഴിച്ചതിന്റെ അഴിഞ്ഞാട്ടം കാരണം ഐപിസിയുടെ FCRA ….. മരവിപ്പിച്ചു.

ഈ ഊരാക്കുടുക്കിൽ നിന്നും രക്ഷപെടാൻ കണ്ണന്താനം എന്ന ബി ജെ പി ഭക്തനെ കൊണ്ടുവന്നു ഐപിസിയുടെ സ്റ്റേജിൽ കയറ്റി കെഞ്ചിയും തെണ്ടിയും കാലുപിടിച്ചും കാര്യങ്ങൾ ബോധിപ്പിച്ചു എന്നിട്ടും മരവിപ്പ് മാറിയില്ല. ( ജൂലൈ 16 വൈകിട്ട് 3:00 നു ഒരു ഹിയറിങ് ഡൽഹിയിൽ നടന്നു എങ്കിലും പറയത്തക്ക ഒരു വ്യത്യാസവും ആയിട്ടും ഇല്ല ) ഇത്തരത്തിൽ ഐപിസിയെ തെരുവിലേക്ക് വലിച്ചിട്ടതിന്റെ ഒരു വലിയ പങ്കു ജേക്കബ് ജോൺ എന്ന ഈ പ്രസിഡന്റിനായിരുന്നു.

ഇദ്ദേഹത്തിന്റെ ദാർഷ്ട്യവും, ഞാൻ എന്ന ഭാവവും കൗൺസിൽ തുടങ്ങി വിശ്വാസികൾ വരെ കണ്ടു മടുത്തു. ഐപിസിയിൽ 150 സെന്റർ ഉണ്ടെന്നു പറയപ്പെടുന്നു. എല്ലായിടത്തും നേതാക്കന്മാർ ഉണ്ട്, പാസ്റ്റർമാരില്ല. സുവിശേഷ വേലയിലൂടെ സഭയെ വളർത്താൻ ശ്രമിക്കുന്നതിനു പകരം രാഷ്ട്രീയത്തിലൂടെ നേതാവാകാൻ മാത്രമാണ് ഇദ്ദേഹം അനേകരെ പഠിപ്പിച്ചതെന്നു ആരും പറയാതെ അറിയാല്ലോ? ഒരു സഭ പോലും ഇല്ലാത്ത എത്രയോ ഇടങ്ങളിൽ റീജിയൻ പെറ്റു പെരുകി. കാശുകൊടുത്താൽ എന്തും ഐപിസിയിൽ കിട്ടും എന്ന് വിശ്വാസികളേയും സമൂഹത്തേയും പഠിപ്പിച്ചത് ജെ ജെ ആണ്. അല്ലെങ്കിൽ അല്ലാ എന്ന് അദ്ദേഹം പറയട്ടെ !

ദ്രവ്യാഗ്രഹം നിമിത്തം പ്രസ്ഥാനത്തിൽ വന്നു ചേരേണ്ടിയ പണം വകമാറ്റുന്ന നയം പോലും ഇദ്ദേഹത്തിൽ നിന്നും ആണ് ഉടലെടുത്തത്. സഭയെ തീരാകടത്തിലേക്കും, കോടികളുടെ ബാങ്ക് ലോണിലേക്കും തള്ളിവിട്ടത് ഇദ്ദേഹമാണ്. അഞ്ചു തലമുറക്ക് മുൻപ് ഉണ്ടായിരുന്ന ഇതര ക്രൈസ്തവരുടെ ആചാരങ്ങളിലോ അനുഷ്‌ടാനങ്ങളിലോ ഒരു മാറ്റവും ആരും വരുത്തിയില്ല. എന്നാൽ ഐപിസി പ്രസ്ഥാനത്തിൽ നിലവിൽ ഉണ്ടായിരുന്ന അച്ചടക്കവും, പത്ഥ്യവചനവും, ഉപദേശവും, വേർപാടും, വിശുദ്ധിയും വചനത്തിന്റെ ധാർമ്മികതയും ഇന്നില്ല. ഇതിന്റെ കാരണം ആർ എന്ന് വായനക്കാർ പറയു?. ഐപിസിയിലെ നേതാക്കന്മാരുടെ ഒട്ടുമിക്ക മക്കളും കുത്തഴിഞ്ഞു കോടികളുടെ ആസ്തിയും സ്ഥലങ്ങളും സ്വന്തം കുടുംബത്തിന് പേരിൽ ഉണ്ടാക്കി. ഇപ്പോഴും പാവം ദൈവദാസന്മാർ കിടക്കാടം ഇല്ലാതെ നെട്ടോട്ടം ഓടുന്നു.
ജേജെ ഇതിനൊക്കെ കണക്കു പറയേണ്ടി വരും. സണ്ണിമോൻ ഇദ്ദേഹത്തിന്റെ കൂടെ നടന്നു അമേരിക്കയിൽ നിന്നും പിരിച്ചു കിട്ടിയതിൽ 15 ലക്ഷം സ്വന്തം പേരിൽ അടിച്ചുമാറ്റി ബാങ്കിൽ എത്തിച്ചുകഴിഞ്ഞു. അധികാരത്തിന്റെ മത്തു തലക്കു പിടിച്ച ഇതുപോലൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നത് സംശയം ആണ്. ചക്കരകുടത്തിൽ കയ്യിട്ടവർ വീണ്ടും വീണ്ടും കൈയ് നക്കികൊണ്ടിരിക്കും. അധികാരത്തിന്റെ രുചിയും മണവും അനുഭവിച്ചവർ അത് വിട്ടു പോരില്ല. എന്നതുപോലെയാണ് ജെ ജെ ഇപ്പോൾ. വെള്ള ജൂബ്ബാ അണിഞ്ഞു പ്രാർത്ഥനാമനുഷ്യന്റെ വേഷം കെട്ടി ഐപിസിയുടെ നേതൃത്വത്തിലേക്ക് കയറിക്കൂടി. ഒരു കാലത്തു ആത്മീകനായിരുന്നു എന്നത് അഭിനയം മാത്രമായിരുന്നു എന്ന് ഇപ്പോൾ പകൽ പോലെ സത്യമായി തെളിഞ്ഞു. അധികാരത്തിന്റെ ദുർമോഹം തലക്കുള്ളിൽ നിറഞ്ഞു. പാപം പെരുകി. അത് ഹൃദയത്തിൽ കിടന്നു വളർന്നു. അതെല്ലാം ഇപ്പോൾ അധികാര ഭ്രാന്തായി പുറത്തുവരുകയാണ്. ദാവീദ് ശൗലിന്റെ മുമ്പിൽ കിന്നരം വായിക്കുമ്പോൾ ശൗലിന് ഉണ്ടാകുന്ന മാനസാന്തരം പോലെ ഇടക്ക് ഇദ്ദേഹത്തിനും ചില മാറ്റം ഉണ്ടാകും, അന്ന് ഇറക്കിയ ഒരു പത്രവാർത്തയിൽ പറഞ്ഞിരുന്നു; ” ഇനി ഒരിക്കലും നേതൃത്വ സ്ഥാനത്തേക്ക് മത്സരിക്കാനില്ല ” എന്ന്.

എന്നാൽ ഇപ്പോൾ അതേ ആൾ പറഞ്ഞു നടക്കുന്നു ‘ എനിക്ക് ഒന്നുകൂടി മത്സരിക്കണം. ‘ ജനറൽ സക്രട്ടറിയാകണം’ അതിന്റെ അർത്ഥം കിന്നരം വായനയിൽ വിട്ടുപോയത് എന്തോ തിരികെ കയറി. പ്രത്യക്ഷത്തിൽ ഐപിസിയുടെ പ്രാർത്ഥനാ മനുഷ്യനായും സമാധാനത്തിന്റെ വെള്ളരിപ്രാവായും സ്വയം അവരോധിക്കപ്പെട്ട് രണ്ടു ടേം തുടർച്ചയായി പ്രസിഡന്റ് ആയി. ബിസിനസ്സുകാരും, ഗുണ്ടകളും ആളേ ഇറക്കിയും, കക്ഷിരാഷ്ട്രീയം നടത്തി കുതി കാൽ വെട്ടിയും ഒപ്പിച്ച സ്ഥാനത്തിൽ കുളയട്ട കടിച്ചു തൂങ്ങി കിടക്കും പോലെ കിടക്കുകയും ചെയ്യുന്നത് നിലവിലെ പ്രസിഡന്റിന്റെ ഒരു ഉന്മാദമാണ്. ദൈവസഭയെ ഒരു ബിസിനസ്സ് സെന്റർ Wall Street പോലെ ആക്കിമാറ്റി.

ബിസിനസ്സ് ലോബികളുടെ മാർഗ്ഗ നിർദ്ദേശം സ്വീകരിച്ചു ആർക്കും എന്തും ഐപിസിയിൽ ആകാം എന്ന അവസ്ഥയിലേക്കു പ്രസ്ഥാനത്തെ കൂപ്പു കുത്തിച്ചു. സാമ്പത്തിക വ്യവഹാരങ്ങളിൽ വ്യാജം കാണിച്ചു. ഇപ്പോൾ വിദേശ ഫണ്ട് വരാനുള്ള സ്രോതസുകളും അടച്ചു. രാഷ്ട്രീയ, ബിസിനസ്സ്, സിനിമ, അബ്കാരി, ദുരുപദേശ കൂട്ടുകെട്ടുകൾ കൊണ്ട് സഭയെ മലിനപ്പെടുത്തി. മ്ലേഛതയുടെ അരങ്ങുകൾ പലയിടത്തും കണ്ടിട്ടും, കേട്ടിട്ടും അതിനു മൗന സമ്മതം കൊടുത്തും, ഇല്ലാത്ത റീജിയനും, ഇല്ലാത്ത സഭകളും, ഇല്ലാത്ത സെന്റററുകളും കെട്ടിപ്പൊക്കാൻ തന്ത്രപ്പെട്ടു. അതിന്റെ പേരിൽ അനേകരെ മോഹിപ്പിച്ചു പണം പിരിച്ചു. ഒടുവിൽ പിടിച്ചതുമില്ല, കടിച്ചതും ഇല്ല എന്ന സ്ഥിതിയിലായി. അങ്ങനെ അനേകർ ഇദ്ദേഹത്താൽ വഞ്ചിതരായി. അടുത്ത വർഷം താൻ പോയാൽ പിന്നെ തുടങ്ങിവെച്ചത് ആരു നടത്തും എന്ന ഭാരത്തിലാണ് ഇപ്പോൾ കുപ്രസിദ്ധ പ്രസിഡന്റ്. ‘വേഴാമ്പൽ കരഞ്ഞില്ലങ്കിൽ മഴ പെയ്യില്ല’ എന്ന വേഴാമ്പലിനെ ചിന്തപോലെയാണ് ഇപ്പോൾ ഐപിസി പ്രസിഡന്റ് ജേക്കബ് ജോണിന്റെ മൗഢ്യധാരണ.

സത്യത്തിൽ ഇദ്ദേഹം മാറിയാൽ ഐപിസി പകുതി നന്നാകും. പിന്നെ കുറച്ചു ബിസിനസ്സ്, ഫ്ലാറ്റ് കച്ചവടക്കാരും, സിനിമാ നിർമ്മിതാക്കളും ഒക്കെ കടിച്ചു തൂങ്ങാതെ വേഗം മാറി കൊടുത്തിരുന്നേൽ എന്നേ ഈ പ്രസ്ഥാനം ഗതിപിടിക്കുമായിരുന്നു. ഒരു സുധിമോനെക്കൊണ്ടുനടന്നു അദ്ദേഹത്തെയും നശിപ്പിച്ചു, ഐപിസിയും നശിപ്പിച്ചു. ഇപ്പോൾ കുറെ പണ്ഡിതരെയും എഴുത്തുകാരെയും ചുമന്നു നടക്കുകയാണ്. ഇയാൾ ചെയ്‌യുന്ന ദുഷ്പ്രവർത്തികൾ വാഴ്തിപ്പാടാൻ. ഇനിയും അടുത്ത ജനറൽ സെക്രട്ടറി ആകാനുള്ള പ്രസിഡന്റിന്റെ ഈ ദുർമോഹം ശരിയോ?

താങ്കളെപ്പോലെ അധംപ്പതിച്ച ഒരു നാലാംകിട ബിസിനസ്സ്, പിരിവു, കാശിനു റീജിയൻ എന്നൊക്കെ പറഞ്ഞു വിദേശ രാജ്യങ്ങളിൽ തെണ്ടൽ നടത്തി ലക്ഷക്കണക്കിനു ഡോളർ പിരിച്ചു അതു ഡോളർ കറൻസി ആക്കി ദുബായിൽ സജി പോളിന്റെ കൈയ്യിൽ എത്തിച്ചു. സജിപോൾ അത് തന്റെ ബ്ലാക്ക് മണി വൈറ്റ് ആക്കി മാറ്റുന്നു. ( കഴിഞ്ഞ മാസം ന്യൂയോർക്കിൽ നിന്നും ആൾവശം ഒരു ലക്ഷം ഡോളർ കറൻസിയായിത്തന്നെ ദുബായിൽ എത്തിച്ചുകൊടുത്തു)

ഇങ്ങനെ ഒരാളെ ഐപിസിക്ക് ഇനിയും ആവശ്യമില്ല. ദൈവഭയവും വിശ്വസ്ഥതയുമുള്ള ഒരാളെയാണ് ഐപിസിക്ക് ആവശ്യം. താങ്കൾ ഇല്ലങ്കിൽ ഐപിസി ഇല്ലാതാവില്ല. അടുത്ത ജനറൽ സെക്രട്ടറി ആകാൻ വീണ്ടും കൂടാരത്തിൽ കയറി ഉപവാസത്തിന്റെ പേരും പറഞ്ഞു ബിരിയാണിയും, ലസ്സിയും കഴിച്ചു ജനത്തിന്റെ കണ്ണിൽ പൊടിയിട്ടു വ്യാജം കാണിക്കാൻ താങ്കൾ വീണ്ടും തുനിയേണ്ട. കാശു വാങ്ങി ഹല്ലേലുയ്യാ പാടുന്ന ‘ കുട്ടി’ അച്ചായനെതിരെ ഒരു വാക്കു പോലും എഴുതില്ല എന്നു വാക്കും കൊടുത്തു.

ദൈവമക്കൾ തിരിച്ചറിയുക, കൗൺസിൽ അംഗങ്ങൾ തിരിച്ചറിയുക, ഈ കപടഭക്തൻ ഇനിയും അധികാരത്തിൽ വരണോ, വേണ്ടയോ എന്ന് വായനക്കാരായ നിങ്ങൾക്ക്‌ തീരുമാനിക്കാം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.