ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി

by Vadakkan | 29 March 2017 5:49 PM

ന്യൂഡല്‍ഹി: ഏകീകൃത നികുതി സംവിധാനം നടപ്പാക്കുന്നതിനുള്ള നാലു ജിഎസ്ടി ബില്ലുകള്‍ ലോക്സഭ പാസാക്കി. ബില്ലിന്‍മേല്‍ പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സഭ ശബ്ദവോട്ടോടെ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ജൂലൈ ഒന്നു മുതല്‍ ബില്‍ പ്രാബല്യത്തില്‍ വരും.

എട്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ വോട്ടിനിട്ടത്. കേന്ദ്ര ജിഎസ്ടി, സംസ്ഥാന ജിഎസ്ടി, കേന്ദ്ര, സംസ്ഥാന സംയോജിത ജിഎസ്ടി, നഷ്ടപരിഹാര ബില്‍ എന്നിവയാണ് പാസാക്കിയത്. പലമടങ്ങായുള്ള നികുതി നിരക്കിനെ ചര്‍ച്ചയിലുടനീളം മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു.

 ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയ്ക്കു വയ്ക്കും.

Source URL: https://padayali.com/%e0%b4%9c%e0%b4%bf%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b8/