ജസ്റ്റിൻ രാജ് കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ അദ്ധ്യക്ഷനായി നിയമിതനായി

ജസ്റ്റിൻ രാജ് കേരള കോൺഗ്രസ് ആലപ്പുഴ ജില്ലാ അദ്ധ്യക്ഷനായി നിയമിതനായി
January 09 20:43 2018 Print This Article

ആലപ്പുഴ : കേരള കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷനായി ഇന്ത്യ പെന്തക്കോസ്തു ദൈവസഭാ, ചെറുകുന്നം സഭാംഗം, ജസ്റ്റിൻ രാജ് നിയമിതനായി.

നേരത്തെ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. രാഷ്ട്രീയത്തോട് ഒളിഞ്ഞും തെളിഞ്ഞും വിമുഖത കാട്ടുന്ന പെന്തക്കോസ്തു സമൂഹം, എല്ലാ തിരഞ്ഞെടുപ്പുകളിലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോട് കൂടി സമീപിക്കുന്നതാണ് കണ്ട് വരുന്നത്. ഇതിന്റെ പ്രതിഫലനം മദ്ധ്യതിരുവാൻകൂറിൽ എങ്കിലും, പല മണ്ഡലങ്ങളിൽ കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ അനുഭവപെട്ടതുമാണ്.

നിലവിൽ പത്തനംതിട്ട ജില്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി ഉൾപ്പടെ കേരളത്തിൽ പല പഞ്ചായത്ത് അംഗങ്ങളും പെന്തക്കോസ്തു സഭാംഗങ്ങളാണ്. ഐപിസി സംസ്ഥാന കൗൺസിൽ അംഗമായ ജസ്റ്റിൻ, PYPA സംസ്ഥാന മീഡിയ കൺവീനർ, ഐപിസി ആലപ്പുഴ മേഖല ട്രഷറർ, PYPA ആലപ്പുഴ മേഖല പ്രസിഡന്റ്, മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് PYPA പ്രസിഡണ്ട്, എന്നീ നിലകളിൽ സേവനമനിഷ്ഠിക്കുന്നു.

ചെറുകുന്നം കൃപാലയത്തിൽ രാജൻ എബ്രഹാം, മറിയാമ്മ രാജൻ ദമ്പതികളുടെ മകനായ ജസ്റ്റിൻറെ ഭാര്യ മിസ്സി ജസ്റ്റിനാണ്. ഏക മകൾ ജോവാന ജസ്റ്റിൻ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.