ജര്‍മനിയിലും സ്വവര്‍ഗ വിവാഹം നിയമവിധേയം

ജര്‍മനിയിലും സ്വവര്‍ഗ വിവാഹം നിയമവിധേയം
June 30 13:16 2017 Print This Article

ബെര്‍ലിന്‍: സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിന്​ ഭൂരിപക്ഷം ജര്‍മന്‍ എം.പിമാരുടെയും പിന്തുണ. 393 എം.പിമാര്‍ അനുകൂലിച്ചപ്പോള്‍ 226 പേര്‍ നിയമ​ ഭേദഗതിയെ എതിര്‍ത്തു. നാലു പേര്‍ വോ​െട്ടടുപ്പില്‍ നിന്ന്​ വിട്ടു നിന്നു. യൂറോപ്പിലെ അയര്‍ലാന്‍റ്​, ഫ്രാന്‍സ്​, സ്​​െപയിന്‍ എന്നീ രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം നേര​െത്ത തന്നെ നിയമവിധേയമാണ്​.

സ്വവര്‍ഗ വിവാഹത്തിനെതിരെയുള്ള ശക്​തമായ നിലപാട്​ ജര്‍മന്‍ ചാന്‍സലര്‍ ആം​േഗല ​െമര്‍കല്‍ ഉപേക്ഷിച്ചതാണ്​ വോ​െട്ടടുപ്പിലൂടെ തീരുമാനമുണ്ടാക്കുന്നതിലേക്ക്​ കാര്യങ്ങള്‍ എത്തിയത്​. മനഃസാക്ഷി വോട്ടു ​െചയ്യാനാണ്​ പാര്‍ട്ടി എം.പിമാരോട്​ ആംഗേല മെര്‍കല്‍ ആവശ്യപ്പെട്ടത്​. തുടര്‍ന്നു നടന്ന വോ​െട്ടടുപ്പിലാണ്​ ഭൂപിപക്ഷം എം.പിമാരും വിവാഹം നിയമവിധേയമാക്കാന്‍ വോട്ടുചെയ്​തത്​. എന്നാല്‍ പുതിയ നിയമത്തിന്​ എതിരായാണ്​ ആംഗേല മെര്‍കല്‍ വോട്ട്​ ചെയ്​തത്​. സ്വവര്‍ഗക്കാര്‍ കുട്ടികളെ ദത്തെടുക്കുന്നതിന്​ താന്‍ എതിരല്ല, പക്ഷേ, എതിര്‍ ലിംഗക്കാര്‍ വിവാഹം കഴിക്കുന്നതു തന്നെയാണ്​ നല്ല​െതന്നാണ്​ ത​​​െന്‍റ നിലപാടെന്ന്​ വോ​െട്ടടുപ്പിന്​ ശേഷം മെര്‍കല്‍ പറഞ്ഞു.

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കുന്നതിന്​ ഭൂരിപക്ഷം ലഭിച്ചതോടെ, ജര്‍മനിയിലെ വിവാഹ നിയമം ‘വ്യത്യസ്​ത ലിംഗത്തില്‍ പെട്ടതോ ഒരേ ലിംഗത്തില്‍ പെ​ട്ടവരോ ആയ രണ്ടു പേര്‍ തമ്മിലുള്ള ജീവിതമാണ്​ വിവാഹം’ എന്നായി മാറിയിരിക്കുന്നു. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സ്വവര്‍ഗാനുരാഗികള്‍ക്ക്​ നിയമവിധേയമായി വിവാഹിതരാകാനും കുട്ടിക​െള ദ​െത്തടുക്കാനും സാധിക്കും.

2013ലെ തെരഞ്ഞെടുപ്പ്​ പ്രചാരണ സമയത്ത്​ സ്വവര്‍ഗ വിവാഹത്തിനെതി​രായിരുന്നു ​െമര്‍കല്‍. കുട്ടികളുടെ സംരക്ഷണം ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍ത്തിരുന്നത്​. ഇൗ നിലപാട്​ ആം​േഗല മെര്‍കലിന്​ ദോഷഫലവും ​െചയ്​തിരുന്നു. ഒരിക്കല്‍​ സ്വവര്‍ഗ ദമ്ബതിമാരുടെ കൂടെ ഭക്ഷണം കഴിക്കാന്‍ ഇടവന്നുവെന്നും അവര്‍ കുട്ടികളെ ലാളിക്കുന്നത്​ കണ്ടപ്പോഴാണ്​ ത​​​െന്‍റ നിലപാട്​ മാറിയതെന്നും ആംഗേല മെര്‍കല്‍ പറയുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.