ചെറുനാരങ്ങ ആരോഗ്യദായകം

by Vadakkan | 16 February 2017 7:57 AM

നാരങ്ങ… എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള വർക്ക്‌ ഏറെ പ്രിയങ്കരമാണ്. വൻ കിട റെസ്റ്റോറന്റുമുതൽ ഒരുമുറി വീടുവരെ നാരങ്ങയുടെ ഔഷധഗുണം അനുഭവിക്കുന്നവരാണ് ഒട്ടു മിക്ക ജനങ്ങളും …

അലങ്കാരത്തിന് തുടങ്ങി ,അച്ചാറിൻറെ രൂപത്തിൽ ഊൺമേശയിലെ സ്‌ഥിര സാന്നിധ്യം. സലാഡ് തുടങ്ങിയ നിരവധി വിഭവങ്ങളിലും നാരങ്ങാനീര് ചേർക്കാറുണ്ട്.മാലിന്യങ്ങളെ പുറം തള്ളുക എന്നതിൽ ഉപരി അണുബാധയുണ്ടാകാതിരിക്കാൻ ശരീരത്തെ നിലനിർത്താൻ കൂടി ചെറുനാരങ്ങക്ക് കഴിവുണ്ട്. വിഷപദാർഥങ്ങളെ ജലത്തിൽ അലിയുന്ന സ്വഭാവത്തിലുളള വസ്തുക്കളായി മാറ്റുന്നതിനു സഹായിക്കുന്നു. നാരങ്ങാനീരിൽ 20ൽപ്പരം ആൻറി കാൻസർ സംയുക്‌തങ്ങൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പിഎച്ച് നില ബാലൻസ് ചെയ്തു നിർത്തുന്നതിനും നാരങ്ങ ഫലപ്രദം. നാരങ്ങാവിഭവങ്ങൾ ശീലമാക്കുന്നത് ആരോഗ്യജീവിതത്തിനു ഗുണപ്രദം എന്ന് വിദഗ്ദ്ധർ പറയുന്നു ശരീരത്തിലെഎൻസൈമുകൾപുറപ്പെടുവിക്കുന്നതിനെഉത്തേജിപ്പിക്കുന്നതിൽ നാരങ്ങായിലെ രാസഘടകങ്ങൾക്കു കഴിവുള്ളതായി പഠനങ്ങൾ പറയുന്നു .നാരങ്ങായിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഏറെ രോഗപ്രീതിരോധ ശേഷി വർധിപ്പിക്കാൻ സഹായിയായണ് കൂടാതെ കരളിൻറെ ഡീ ടോക്സിഫിക്കേഷൻ പ്രവർത്തനങ്ങളിൽ സഹായിയായ glutathione ൻറെ നിർമാണത്തിന് അവശ്യഘടകം കൂടി ആണ്. വിറ്റാമിൻ സി ധാരാളം അടങ്ങിയ ഫലമാണു നാരങ്ങ. വിറ്റാമിൻ ബി, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയും നാരങ്ങയിൽ ധാരാളം.

നാരങ്ങാവെളളം ആരോഗ്യപാനീയംഎന്നാണ് പണ്ട് കാലം മുതൽ പറയപ്പെടുന്നത് .  നാരങ്ങാവെളളം ശീലമാക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണന്നു ഗവേഷകർ. തൊണ്ടയിലെ അണുബാധയ്ക്കു പ്രതിവിധിയായും ഉപയോഗിക്കാം. നാരങ്ങയിലെ വിറ്റാമിനുകളും ആൻറി ഓക്സിഡൻറുകളും കരളിനു സംരക്ഷണം നല്കുന്നു.. ആമാശയത്തിൻറെ ആരോഗ്യത്തിന് ഉത്തമം. നാരങ്ങാനീര് ചൂടുവെളളത്തിൽ ചേർത്തു കഴിക്കുന്നതു ദഹനസംബന്ധമായ പ്രശ്നങ്ങൾക്കു ഫലപ്രദം. രക്‌തശുദ്ധീകരണത്തിനു സഹായകം. നാരങ്ങയുടെ ആൻറി സെപ്റ്റിക് ഗുണം ത്വക്ക് സംബദ്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്ക് പ്രയോജനപ്രദം. ചർമത്തിൻറ കറുപ്പുനിറവും ചുളിവുകളും മാറാൻ സഹായകരം ആണ്. നാരങ്ങയ്ക്ക് ബാക്ടീരിയയെ പ്രതിരോധിക്കാനുളള ശേഷിയുണ്ട്. അല്പം പുളിയാണെങ്കിലും നാരങ്ങാ ആള് വില്ലൻ തന്നെ

Source URL: https://padayali.com/%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81%e0%b4%a8%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a6%e0%b4%be%e0%b4%af%e0%b4%95%e0%b4%82/