ചെന്നൈ സില്‍ക്സില്‍ തീപിടുത്തം; കെട്ടിടം ഭാഗികമായി തകര്‍ന്നു

ചെന്നൈ സില്‍ക്സില്‍ തീപിടുത്തം; കെട്ടിടം ഭാഗികമായി തകര്‍ന്നു
June 01 05:17 2017 Print This Article

ചെന്നൈ: പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ചെന്നൈ സില്‍ക്സില്‍ തീപിടുത്തം. തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ മൂന്നു നിലകള്‍ ഭാഗികമായി തകര്‍ന്നു മൂന്നു മുതല്‍ ഏഴു വരെയുള്ള നിലകളാണ് തകര്‍ന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വ്യാഴാഴ്​ച പുലര്‍ച്ചെ 3.20 ഒാടെയാണ്​ കെട്ടിടം തകര്‍ന്നത്​. തീ പടര്‍ന്ന്​ ചുമരുകള്‍ക്കും തൂണുകള്‍ക്കും വിള്ളല്‍ വീണ്​ ബലക്ഷയം സംഭവിച്ചതിനാല്‍ കെട്ടിടം തകര്‍ന്നു വീണേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്തു നിന്ന് നേരത്തെ ഒഴിപ്പിച്ചിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

ബുധനാഴ്​ച പുലര്‍ച്ചെയാണ്​ ചെന്നൈ ടി നഗറില്‍ ചെന്നൈ സില്‍ക്​സി​​ന്‍റ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായത്​. കെട്ടിടത്തി​​ന്‍റ താഴത്തെ നിലയില്‍ നിന്നും തീ മുകളി​ലെ നിലയിലേക്ക്​ പടരുകയായിരുന്നു. കേന്ദ്രീകൃത എ.സി സംവിധാനമായതിനാല്‍ ജനലുകള്‍ കുറവായതിനാലും കെട്ടിടത്തിലേക്ക് മുന്‍ഭാഗത്ത് ഒഴികെ പ്രവേശനമില്ലാത്തതിനാലും തീയണക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. തീയണച്ചതും ഏഴാം നിലയിലെ കാന്‍റീന്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയതും സ്കൈ ലിഫ്റ്റ് ഉപയോഗിച്ചാണ്​​.

അഗ്നിബാധയില്‍ കോടികളുടെ നഷ്​ടമാണ്​ വ്യാപാര സ്ഥാപനത്തിനുണ്ടായത്​. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചാണ്​ വ്യാപാരസമുച്ചയം നിര്‍മിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്​.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.