ചെങ്ങന്നൂര്‍: യുഡിഎഫിനേയും ബിജെപിയേയും തറപറ്റിച്ച് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര ജയം.
20956 വോട്ടുകള്‍ക്ക് എല്‍ഡിഎഫിലെ സജി ചെറിയാന് വിജയിച്ചു. സജി ചെറിയാന് 67303 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിന് 46347 വോട്ടുകളാണ് കിട്ടിയത്. ചെങ്ങന്നൂര്‍ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 35270 വോട്ടുകളാണ് ലഭിച്ചത്. നോട്ടക്ക് 728 വോട്ട് കിട്ടി. വോട്ടെണ്ണിത്തുടങ്ങി ആദ്യം മുതല്‍ അവസാനിക്കുന്നത് വരെ സജി ചെറിയാന് മുന്നിട്ടു നിന്നു. ഒരിക്കല്‍പ്പോലും മുന്നിലെത്താന്‍ യുഡിഎഫിനോ എന്‍ഡിഎക്കോ കഴിഞ്ഞില്ല.
കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ടുകള്‍ മറിച്ചതായി ബിജെപി സ്ഥാനാര്‍ഥി പിഎസ് ശ്രീധരന് പിള്ള പറഞ്ഞു. വോട്ട് കുറഞ്ഞത് പാര്‍ട്ടി പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ പറഞ്ഞു.
ചെറിപാര്ട്ടികളായ ആംആദ്മി, ആര് എല്‍ ഡി, എസ് യു സി ഐ(കമ്മ്യൂണിസ്റ്റ്) എന്നിവരുള്‍പ്പടെ 17 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.