ചിത്രം വിചിത്രം

ചിത്രം വിചിത്രം
December 25 15:49 2017 Print This Article

കള്ളക്കേസിൽ പ്രതിയാക്കിയ ഒരു ശുശ്രൂഷകന്റെമേൽ കരം വെച്ച് പ്രാർത്ഥിക്കാൻ കള്ളക്കേസ് കൊടുത്ത വ്യക്തിക്കുള്ള യോഗ്യത എന്ത് ? ഐപിസിയിൽ എന്താണ് ഈ നടക്കുന്നത് ?

അതും വളരെ വിചിത്രമായ ചില കാഴ്ചകൾ കഴിഞ്ഞദിവസം പത്തനാപുരം സെന്ററിൽ നടന്നു. ഐ പി സി പത്തനാപുരം സെന്റർ എന്നത് ഐപിസിയുടെ ഹൃദയമിടിപ്പിന്റെ ഭാഗമായിരുന്നു. ഐ.പി.സിയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച പാസ്റ്റർ ഇ. സി ജോർജ് അപ്പച്ചന്റെ സെന്റർ ആയിരുന്നു ഇത്.

എന്നാൽ വായിക്കുന്നവർ വിചാരിക്കും ഇപ്പോൾ എന്താണ് ഇവിടെ സംഭവിച്ചത് എന്ന് ?

ഐ പി സിയുടെ പത്തനാപുരം സെന്റർ നേതൃത്വസ്ഥാനം ഏറ്റെടുക്കാൻ എന്തുകൊണ്ടും യോഗ്യനാണ് പാസ്റ്റർ സാം ജോർജ്. അദ്ദേഹം ഒരിക്കൽ ഐ പി സി ജനറൽ ആക്ടിങ് സെക്രട്ടറി ആയി സേവനം ചെയ്തിരുന്നു. എന്നാൽ ഇക്കാലയളവിൽ ഇദ്ദേഹത്തിനെതിരെ കെ സി തോമസ് (കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ) കോടതിയിൽ വ്യാജ അഫിഡവിറ്റ് കൊടുത്തു. പാസ്റ്റർ. സാം ജോർജ്ജ് മിനിറ്റ്സ് ബുക്ക് വലിച്ചുകീറി എന്നായിരുന്നു പരാതി, മാത്രമല്ല ഹല്ലേലുയ്യാ പത്രത്തിൽ അത് പരസ്യവും ചെയ്തു.

സാം ജോർജ്ജും, ഫിലിപ്പ് പി തോമസും പറയുന്നതും, എഴുതുന്നതും വ്യാജമാണന്നും. അപ്പോൾ സാം ജോർജ്ജ് കള്ളൻ ആണന്നു കെ സി തോമസ്‌ പറയുന്നു. ഹല്ലേലുയ്യാ അത് കൊട്ടിഘോഷിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അതുമാത്രമല്ല കെ സി തോമസ്‌ വ്യാജ അഫിഡവിറ്റ് കൊടുത്തു എന്നു പറഞ്ഞു സാം ജോർജ്ജ് 3000 സഭകൾക്ക് രണ്ടു പ്രാവശ്യം കത്തയച്ചു.

അപ്പോൾ കെ സി തോമസ്‌ വ്യാജം പറയുന്നു എന്ന് സാം ജോർജ്ജ് പറയുന്നു. ഇങ്ങനെ ഇരിക്കെ പാസ്റ്റർ. സാം ജോർജ്ജ് സാഹചര്യങ്ങളുടെ സമ്മർദ്ദവും യോജിക്കാൻ കഴിയാത്ത ചില കാര്യങ്ങളും കണ്ടു അടുത്തു നടന്ന ഇലക്ഷൻ സ്ഥാനാർത്ഥി സ്ഥാനത്തു നിന്നും മാറി. ഇപ്പോൾ ഇത്രയധികം നാൾ ശുശ്രൂഷ രംഗത്ത് സത്യസന്ധമായി സേവനം അനുഷ്ടിച്ച പാസ്റ്റർ. സാം ജോർജ്ജിനു കള്ളന്റെ കൈ വെപ്പു പ്രാർത്ഥന കിട്ടി…

എന്തിരോ എന്തോ …. സെന്റർ പാസ്റ്റർ തന്നെയായ സാം ജോർജ്ജിനെ പിന്നെയും തലയിൽ കരം വെച്ച് പ്രാർത്ഥിക്കുന്നു. ഇത് സത്യത്തിൽ അവരോഹണ ചടങ്ങല്ലേ ? അദ്ദേഹത്തിന്റെ തലയിൽ കൈ വെച്ചു പ്രാർത്ഥിക്കാൻ അദ്ദേഹത്തിനെതിരെ കോടതിയിൽ വ്യാജ അഫിഡവിറ്റ് കൊടുത്ത വ്യക്തി യോഗ്യനാണോ ?

എന്നാൽ ഇത് സെന്റർ ഔദോഗികമായി നടത്തിയതല്ലായിരുന്നു. പ്രാർത്ഥിച്ചു അനുഗ്രഹിക്കുക എന്നത് മാത്രമായിരുന്നു ലക്‌ഷ്യം. ഇപ്പോൾ കെസി തോമസ് വന്നു ഇങ്ങനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നതുകൊണ്ട് പത്തനാപുരം സെന്റർ ജനങ്ങൾക്ക് അമർഷം ഉണ്ടായിരുന്നോ ?എന്താണ് ഇതിനു പിന്നിലെ വാസ്തവം? അതോ ഇതിനായി കെ. സി തോമസിനെ വിളിച്ചതിൽ ഉള്ള എതിർപ്പോ ?

ന്യായമായി ചിന്തിച്ചാൽ നേതൃത്വം തലയിൽ കൈ വെക്കണം, പ്രാർത്ഥിച്ച് അനുഗ്രഹിക്കണം എന്നൊക്കെ ഒരു ഇത് ഉണ്ടുപോലും… അപ്പോൾ ജനറൽ ആക്ടിങ് സെക്രട്ടറിയായിരുന്ന സാം ജോർജ്ജിനെ മുകളിലേക്ക് അല്ല, താഴേക്ക് താക്കുകയാണ് ഐപിസി കേരളാ സ്റ്റേറ്റ് ചെയ്തത്. വല്ലാത്ത കാലം. ഐ പി സി കർണാടകയുടെ പ്രസിഡന്റ് ആയി മുന്നൂറോളം സഭകൾ സ്ഥാപിച്ചതായി കരുതപ്പെടുന്ന ഐപിസിയിലെ ഏക വ്യക്തിയാണ് പാസ്റ്റർ. സാം ജോർജ്ജ്‌. അദ്ദേഹത്തെ കൈ വെക്കാനാണ് കെ.സി തോമസ്‌ എത്തിയത്.

സെന്ററിൽ ആർക്കും തന്നെ സാം ജോർജ്ജിനെ പ്രദർശന വസ്തുവാക്കാൻ താല്പര്യം ഇല്ലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം അദ്ദേഹത്തിന്റെ യോഗ്യത തന്നെ. കേരളാ സ്റ്റേറ്റിന്റെ ഈ നിർവ്വഹണത്തിൽ അതൃപ്‍തി ഉണ്ട് എന്നത് നേരത്തേ വ്യക്തമായിരുന്നു. സാധാരണ നടക്കുന്നതുപോലെ പാസ്റ്റർമാരെയും കുടുംബത്തെയും കേരള സ്റ്റേറ്റിന്റെ മുന്നിൽ മുട്ടുകുത്തിക്കാനും സെന്റർ സമ്മതിച്ചില്ല എന്നാണ് കേൾവി…

കേരളാ സ്റ്റേറ്റിന്റെ അലക്ഷ്യത ഒരിക്കൽ കൂടി ഈ ചടങ്ങിൽ കണ്ടു എന്നത് സ്പഷ്ടം. കേരളാ സ്റ്റേറ്റിന്റെ അധഃപതിച്ച നിയമന രീതികളും ഓർഡർകോടുപ്പും പൊതുജന മധ്യത്തിൽ ചർച്ചയാകുന്നു. എന്തായാലും വളരെ മോശമായ ചില കാര്യങ്ങൾ ആണ് ഐപിസിയിൽ സംഭവിച്ചത് .ഈ കുടുംബത്തോടും സാം ജോർജ്ജിനോടും ചെയ്തത് ന്യായമോ എന്ന് ചോദിക്കുമ്പോൾ തന്നെ എന്തിനു ഈ നാടകം എന്ന് മറുചോദ്യവും ഉയരുന്നു.

എല്ലായിടത്തും വിശ്വാസ സമൂഹം മണ്ടന്മാരും പോഴരും. ആകെ കള്ളമാരുടെ ഒരു ഗുഹ എന്ന് വിശേഷിപ്പിക്കേണ്ടിയ കാലം കഴിഞ്ഞു …

പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്നറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ !!

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.