ചായയിലും കൈവിഷം ?

ചായയിലും കൈവിഷം ?
January 27 22:53 2018 Print This Article

തിരമാലപോലെ ആഞ്ഞടിച്ച പ്രതിസന്ധികളുടെ നടുവിൽ ആശ്വസിപ്പിക്കാൻ ആലോചനയുമായി വന്ന പ്രവാചക സുഹൃത്തിന്റെ വെളിപ്പാടിൽ നിന്നും ഉരുത്തിരിഞ്ഞ ഈ ചോദ്യം ഞാൻ അനുവാചകരിലേക്കിടുന്നു.

എൻറെ പ്രതിസന്ധികളുടെ കാരണം ഒരു വലിയ ബന്ധനം ഏറ്റതുകൊണ്ടാണെന്നായിരുന്നു സുഹൃത്തിന്റെ പ്രവചനം. കുറെ കൂടി വ്യക്തത ആവശ്യപ്പെട്ടപ്പോൾ ഒന്ന് കൂടി പ്രാർത്ഥിച്ചിട്ടു പറയാം എന്നു മറുപടി.

പിറ്റേ ദിവസം മറുപടി വന്നു. പുതിയ വെളിപ്പാടിന്റെ രൂപത്തിൽ, സരസ്വതി എന്നു പേരുള്ള ഒരു സ്ത്രീ ചായക്കകത്താക്കി തന്ന കൈവിഷം വയറ്റിൽ കിടപ്പുണ്ട്. അതാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം.

ഇതു കേട്ട ഞാൻ ഉറക്കെ ചിരിച്ചു. ചിരിയുടെ കാരണം സുഹൃത്തിനറിയില്ലല്ലോ..!!! ഞാൻ പരിഹസിച്ചു ചിരിച്ചതായിട്ടാണ് പുള്ളിക്ക് തോന്നിയതെങ്കിലും എനിക്ക് ആശ്ചര്യമായിരുന്നു കൂടുതലും.

എന്റെ മുഴുജീവിതത്തിൽ ഒരിക്കൽപോലും ചായ, കാപ്പി മുതലായവ ഉപയോഗിച്ചിട്ടില്ല എന്നുള്ളതായിരുന്നു എന്റെ ചിരിയുടെ കാതൽ. ജീവിതത്തിൽ ഒരിക്കൽ പോലും ചായ കുടിച്ചിട്ടില്ലാത്ത എന്റെ ഉള്ളിൽ സരസ്വതി ചായയിൽ ഓതിത്തന്ന കൈവിഷം കിടപ്പുണ്ടുപോലും. !!

ചോദ്യം ഞാൻ നിങ്ങൾക്കുവിടുന്നു..

കൈവിഷം.. കൂടോത്രം.. ആഭിചാരം.. ഇങ്ങനെ പലതും ഉണ്ട്. ഇതിൽ ഏതാണ് കൂടുതൽ കുഴപ്പക്കാരൻ ?ആഭിചാരം ദൈവമക്കൾക്കു ഏൽക്കുമോ ?

കൈവിഷം ഒരു വിശ്വസിയുടെ ഉള്ളിൽ ദീർഘനാളുകൾ കിടക്കുമോ ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.