ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നല്‍കുന്നത്: കെസിബിസി

ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നല്‍കുന്നത്: കെസിബിസി
February 06 08:58 2021 Print This Article

കൊ​ച്ചി: തു​ര്‍​ക്കി​യി​ലെ ഹാ​ഗി​യ സോ​ഫി​യ ക​ത്തീ​ഡ്ര​ല്‍ മോ​സ്ക് ആ​ക്കി മാ​റ്റി​യ വി​ഷ​യ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ കോ​ണ്‍​ഗ്ര​സ് യു​വ​നേ​താ​വ് ചാ​ണ്ടി ഉ​മ്മ​ന്‍ ന​ട​ത്തി​യ പ്ര​സം​ഗം ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് കെ​സി​ബി​സി. വാ​ര്‍​ത്താ​ക്കു​റി​പ്പി​ലാ​ണ് കെ​സി​ബി​സി വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

തുര്‍ക്കി ഭരണാധികാരിയുടെ ചരിത്ര അഹേളനം വെള്ളപൂശാന്‍ ശ്രമിക്കുകയാണ് ചാണ്ടി ഉമ്മന്‍. ഇതിന്‍്റെ ലക്ഷ്യം വ്യക്തമാക്കണമെന്നും കെസിബിസിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഹാഗിയസോഫിയ കത്തീഡ്രല്‍ ഒരു വലിയ ചരിത്രപാരമ്ബര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോണ്‍സ്റ്റാന്റിനോപ്പിള്‍ പാര്‍ത്രിയാക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു.

വലിയതോതില്‍ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രല്‍.

തുര്‍ക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ?- കെസിബിസി കുറിപ്പില്‍ ചോദിക്കുന്നു.

അതേസമയം, വിവാദ പ്രസംഗത്തില്‍ ചാണ്ടി ഉമ്മന്‍ ഖേദം പ്രകടിപ്പിച്ച്‌ രംഗത്തെത്തി. ഹാഗിയ സോഫിയ പരാമര്‍ശിച്ചത് തെറ്റിദ്ധാരണ പരത്തിയെന്നും ഒരു മതസമൂഹത്തെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.