ചാം ചുട്ടിയും 75 രൂപയുടെ ‘പലക’ യും

ചാം ചുട്ടിയും 75 രൂപയുടെ ‘പലക’ യും
September 25 06:12 2018 Print This Article

കേരളം കണ്ടതിൽ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു ആഗസ്റ്റ്മാസത്തിൽ നടന്ന പ്രളയം. മനുഷ്യർ ഉയർത്തിപ്പിടിച്ചത് പലതും വെള്ളത്തിലെ കുമിളകൾ ആയിത്തീർന്ന നിമിഷം. മനുഷ്യൻ പ്രാണ ഭയം കൊണ്ട് നെട്ടോട്ടം ഓടിയ നിമിഷങ്ങൾ. പണ്ഡിതൻ എന്നോ, പാമരൻ എന്നോ, ധനികൻ എന്നോ, പാവപ്പെട്ടവൻ എന്നോ, ഇല്ലാതെ ഒരുപോലെ ജീവനുവേണ്ടി നിലവിളിച്ച നിമിഷങ്ങൾ ആയിരുന്നു. ഒടുവിൽ മലയാളിയുടെ നന്മയുള്ള മനസുകൾ ഒന്നും ഓർക്കാതെ പരസ്പരം സഹായിക്കുകയൂം,സ്വന്തം മുതുകുപോലും കാട്ടിക്കൊടുത്തു മാതൃകയായിതീർന്നവരുടെ നാടാണ് കേരളം.
അവിടെ ജാതി, മതം, വർഗീയതക്ക് സ്‌ഥാനം ഇല്ലായിരുന്നു. മനുഷ്യൻ ഒന്നുമാത്രമേ ആഗ്രഹിച്ചുള്ളു, എന്തുവിലകൊടുത്തും സഹജീവികളുടെ ജീവനെ രക്ഷിക്കുക.
വായിച്ചുവരുമ്പോൾ വായനക്കാർക്കു ആശങ്ക ഉണ്ടാവും ഇതെന്തുപറ്റി ഇപ്പോൾ എന്ന്? പറഞ്ഞു വരട്ടെ ജാതിമത ഭേദം കൂടാതെ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട ചിലരെ എങ്കിലും സംസ്‌ഥാന ഗവണ്മെന്റ് ആദരിക്കുകയും ചെയ്തു. അപ്പോൾ തന്നെ ക്രൈസ്തവരുടെ പ്രവർത്തനങ്ങളിൽ ഏറെ സന്തോഷിക്കാനും ഉണ്ട്. എല്ലാ ക്രൈസ്തവരും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിരുന്നു. ക്രിസ്തുവിന്റെ പാത പിന്തുടരുന്നവർ അത് ചെയ്തില്ലേൽ ആണ് വർത്തയാവുന്നത്.കാരണം അവർ അതിനായി വിളിക്കപ്പെട്ടവരാണ്. നന്മ ചെയ്യാൻ കഴിയുന്നില്ല എങ്കിലേ കഷ്ടം ഉള്ളു. വിശേഷാൽ പെന്തക്കൊസ്തുകാർ എന്ന് പറയുന്നവർ, ചർച്ച് ഓ ഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, ശാരോൻ, ന്യൂ ഇന്ത്യ, തുടങ്ങിയവരും പെന്തക്കോസ്തു മാധ്യമ പ്രവർത്തകരും, സംഘടനകളും ഒക്കെ ഇതിൽ പങ്കാളികൾ ആയിരുന്നു. സഹോദരിമാരുടെ കൂട്ടായ്മകൾ. യുവജന പ്രസ്ഥാനങ്ങൾ, തുടങ്ങി എല്ലാവരും തങ്ങൾക്കു ആവോളം സമൂഹത്തിൽ കഷ്ടത അനുഭവിച്ചവർക്കായി വിവിധ പ്രവർത്തനങ്ങൾ നടത്തി. ഇവയൊന്നും പ്രശംസ പിടിച്ചുപറ്റാനോ, അംഗീകാരത്തിനോ, പ്രശംസാ പത്രത്തിനോ, ഫലകത്തിനോവേണ്ടി ആയിരുന്നില്ല. അതൊക്കെ നാം ചെയ്യേണ്ടത് ആണ് എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ്. രാത്രി- പകൽ വ്യത്യാസം ഇല്ലാതെ അടുക്കളയിലും മറ്റും പുക അടിച്ചു അനേക ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ച സഹോദരി സഹോദരന്മാർ ഉണ്ട്. രാവും- പകലും വെള്ളത്തിൽ കിടന്നു സ്വന്തം ജീവനെ പണയപ്പെടുത്തി ജീവനെ സംരക്ഷിച്ച യുവജങ്ങങ്ങൾ ഉണ്ട്. ഇതൊക്കെ നിലനിൽക്കെ ഐപിസിക്കാരനും ഒരു പത്രാധിപരുമായ സാംകുട്ടി ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ ഫലക വിതരണം സമൂഹത്തിൽ വർഗീയതക്കും ചോദ്യങ്ങൾക്കും ഇടം നൽകി.
ജനം ജീവനുവേണ്ടി കേണപ്പോൾ ഇദ്ദേഹത്തെ എങ്ങും കണ്ടവരില്ല, അപ്പോൾ ഇദ്ദേഹം അങ്ങ് അമേരിക്കയിലെ സുഖലോലുപതയിൽ വിലസി നടന്നു. എന്നാൽ സഭക്കുള്ളിലും, പെന്തക്കോസ്തു സമൂഹത്തിലും വർഗീയതക്കും വേർതിരിവിനും ഇടം കൊടുത്തു വ്യക്തിപരമായ അജണ്ടകൾ നടപ്പാക്കാൻ തുനിഞ്ഞതിന്റെ പിന്നിലെ ചേതോവികാരം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും. ഇലക്ഷന് മുന്നോടിയായി ഇദ്ദേഹം കാട്ടികൂട്ടുന്ന മാർക്കറ്റിങ്ങ് തന്ത്രം പെന്തക്കോസ്തു സമൂഹത്തിനു തന്നെ ദുഃഖം ഉണ്ടാക്കുന്നു.
ഇദ്ദേഹം ആദരിക്കാൻ തിരഞ്ഞെടുത്തവരുടെ പേരുകൾ തന്നെ ഇദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ടയാണ് എന്ന് വ്യക്തമാണ്. അങ്ങനെയെങ്കിൽ സമൂഹത്തിനു വേണ്ടി കഷ്ടപ്പെട്ട മുക്കുവരും ഇതര മതസ്ഥരും എവിടെ? പെന്തക്കോസ്തിൽ തന്നെ രാവും പകലും ഊണും ഉറക്കവും കളഞ്ഞു ജീവൻ രക്ഷിച്ചവരുടെ പേരുകൾ എവിടെ? പെന്തക്കോസ്തിനിടയിൽ വർഗീയത ഉണ്ടാക്കുന്ന ചാം ചുട്ടി സാർ ഇനിയെങ്കിലും ഈ വർഗീയതയുടെ വിത്ത് വിതരണം അവസാനിപ്പിക്കണം. ഇദ്ദേഹത്തിന്റെ പ്രളയ സഹായ അവാർഡിൽ കൂടി ഇദ്ദേഹം സമൂഹത്തിനു എന്ത് നേട്ടമാണ് കൊടുത്തതെന്നു ആരെങ്കിലും വിശദമാക്കുമോ ? ഈ അവാർഡ് വിതരണം നടത്തി സമൂഹത്തെ അവഹേളിച്ചത്തിൽ കിട്ടിയ മനോസുഖം എന്തായിരുന്നു ? താങ്കൾ അപ്പോൾ ഇതരമതക്കാരെ എന്തുകൊണ്ട് കണ്ടില്ല ? മൃഗങ്ങൾ പോലും തങ്ങളുടെ സഹജീവികളെ രക്ഷിച്ചു. ഇതിലൊന്നും കാണാത്ത എന്ത് പ്രത്യേകതയാണ് താങ്കൾ ഇവരിൽ കണ്ടത് ? ,കുറെ ഫോട്ടോകൾ മുഖപുസ്തകത്തിൽ ഇട്ടതു ആണോ ? ബഹുമാന്യ പത്രക്കാരാ, ഐപിസിയിൽ തന്നെ രാവും പകലും അദ്ധ്വാനിച്ചവർ ഉണ്ടായിരുന്നു. അവരാരും തന്റെ ചംഞ്ചകൾ അല്ലായിരുന്നു എന്ന് വേണം കരുതാൻ. താങ്കളുടെ ഉറ്റതോഴരെ സന്തോഷിപ്പിക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം അല്ലെ ഇതൊക്കെ? ജൈസലിനെപ്പോലുള്ള മലയാളികൾ നമ്മൾക്കിടയിലുണ്ട്. ചാം ചുട്ടിയുടെ 75 രൂപയുടെ ‘പലക’ കൊണ്ട് പൂവക്കാലക്കും മാർക്കറ്റ് ഒരുക്കി തനിക്കു സ്വയം ഒരു വേദി കൂടി ഉണ്ടാക്കി. താങ്കളെപ്പോലുള്ള പാസ്റ്റർമാർ നാടിനു വേണ്ടി എന്തെങ്കിലും ഒന്ന് ചെയ്‌തു ജീവിതം നിർവൃതിയാക്കു. അപ്പോഴേ എക്കാലവും മറ്റുള്ളവരിൽ നിന്നും പിരിച്ചു ജീവിക്കുന്ന താങ്കൾക്ക് ജീവന്റെ വില മനസിലാകൂ ..താങ്കൾക്ക് ഇനിയെങ്കിലും ഒരു മാനസാന്തരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഇയാളുടെ കൈയ്യിൽ നിന്നും ഈ ‘പലക’ വാങ്ങാൻ ഇറങ്ങിത്തിരിച്ച സഭകൾക്ക് അയ്യോ കഷ്ടം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.