ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ കണ്‍വിനേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ കണ്‍വിനേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
December 08 19:26 2017 Print This Article

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്‌റ്റേറ്റ് 95-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2018 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ല രാമന്‍ചിറയിലുള്ള സഭാ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കും. കണ്‍വന്‍ഷന്‍ തീം റോമര്‍ 12: 11- ന്റെ അടിസ്ഥാനത്തില്‍ ”ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍” എന്നതാണ്.

കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായുള്ള മൂന്നാമത് ആലോചനാ യോഗം ദൈവസഭാ കേരളാ സ്‌റ്റേറ്റ് ഓവര്‍സിയറുടെ അദ്ധ്യക്ഷതയില്‍ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്നു. യോഗത്തില്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, ബിലിവേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍, മുന്‍ കണ്‍വന്‍ഷന്‍ കണ്‍വീനേഴ്‌സ്, കമ്മറ്റി അംഗങ്ങള്‍, സമീപ ഡിസ്ട്രിക്ടുകളിലെ ശുശ്രൂഷകന്മാര്‍, വിശ്വാസികള്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ചുമതലക്കാര്‍, പുതിയതായി കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരെല്ലാം പങ്കെടുത്തു.

2017 സെപ്റ്റംബര്‍ 27 മുതല്‍ 2018 ജനുവരി 15 വരെ തുടര്‍ച്ചയായി ഒരോ ദിവസവും കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നതിനായി നടത്തിയ ക്രമീകരണം വളരെ ശക്തമായി മുന്നേറുന്നു. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ്, ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍മാരായ ജെ. ജോസഫും വൈ. റെജിയും ജോയിന്റ് കണ്‍വീനര്‍മാരായി താഴെ പേര് പറയപ്പെടുന്നവര്‍ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്ന വിപുലമായ കമ്മറ്റി നിലവില്‍ വന്നു.

പാസ്റ്റര്‍ വിനോദ് ജേക്കബ് (ഫിനാന്‍സ്), പാസ്റ്റര്‍ തോമസുകുട്ടി ഏബ്രഹാം (സ്‌തോത്രകാഴ്ച), പാസ്റ്റേഴ്‌സ് ജി. അലക്‌സ്, വി. പി. തോമസ് (പ്രെയര്‍), പാസ്റ്റര്‍ പി.സി. ചെറിയാന്‍ (പബ്ലിസിറ്റി), പാസ്റ്റര്‍ ഷിബു കെ. മാത്യു (ട്രാന്‍സ്‌ലേഷന്‍), പാസ്റ്റര്‍ ഏ. റ്റി. ജോസഫ്(സ്റ്റാള്‍ അലോട്ട്‌മെന്റ്), പാസ്റ്റര്‍ ക്രിസ്റ്റഫര്‍ റ്റി. രാജു (റിസപ്ഷന്‍), പാസ്റ്റര്‍ വൈ. ജോസ് (മ്യൂസിക്), പാസ്റ്റര്‍ സജി ജോര്‍ജ്ജ് (കര്‍ത്തൃമേശ), പാസ്റ്റര്‍ റ്റി.എം. മാമ്മച്ചന്‍ (അക്കോമഡേഷന്‍), പാസ്റ്റര്‍ തോമസ് എം. പുളിവേലില്‍ (വോളന്റിയേഴ്‌സ്), പാസ്റ്റര്‍ ജോണ്‍സണ്‍ ദാനിയേല്‍ (പന്തല്‍), പാസ്റ്റര്‍ ബാബു ചെറിയാന്‍ (ഫുഡ്), പാസ്റ്റര്‍ ജോസ് ബേബി (ലൈറ്റ് & സൗണ്ട്), പാസ്റ്റര്‍ എബി റ്റി. ജോയി (കൗണ്‍സിലിംഗ്), പാസ്റ്റര്‍ ഷിജു മത്തായി (സ്റ്റേജ് അറേഞ്ച്‌മെന്റ്), പാസ്റ്റര്‍ കെ.എ. ഉമ്മന്‍ (സ്‌നാനം), പാസ്റ്റര്‍ കെ. വി. ഗീവര്‍ഗീസ് (ഗ്രൗണ്ട് അറേഞ്ച്‌മെന്റസ്), പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ (മീഡിയ), ബ്രദര്‍ റ്റി. യോഹന്നാന്‍ (ലിറ്ററേച്ചര്‍), പാസ്റ്റര്‍ പി.എ. ജെറാള്‍ഡ് (സീറ്റിംഗ്), പാസ്റ്റര്‍ റ്റി. എ. ജോര്‍ജ്ജ് (ഇന്‍ഫര്‍മേഷന്‍), പാസ്റ്റര്‍ ഏബ്രഹാം മാത്യു കോട്ടയം (നിര്‍ദ്ദേശങ്ങള്‍ & പരാതികള്‍), പാസ്റ്റര്‍ പി. പി. കുര്യന്‍ (പബ്ലിക് റിലേഷന്‍), പാസ്റ്റര്‍ ജോണ്‍ ജോസഫ് (സെക്യൂരിറ്റി), ബ്രദര്‍ ജോസഫ് മറ്റത്തുകാലാ (വിജിലന്‍സ്), ബ്രദര്‍ വി.എ. സാബു (വാട്ടര്‍ സപ്ലെ), പാസ്റ്റര്‍ കെ. കെ. കോരുത് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ബ്രദര്‍ ഏബ്രഹാം എം. തോമസ് (പാര്‍ക്കിംഗ്), ഡോ. ഐസക് സൈമണ്‍ (മെഡിക്കല്‍), പാസ്റ്റര്‍ ജോയി എ. ചാക്കോ (സ്റ്റുഡന്‍സ് ഇന്‍ ചാര്‍ജ്ജ്), ബ്രദര്‍ ബിനോയി പി. അലക്‌സ് (ഓഫീസ്), സിസ്റ്റര്‍ സുനു തോമസ് (വോളന്റിയേഴ്‌സ്) (സഹോദരിമാര്‍).

എല്ലാ കണ്‍വന്‍ഷന്‍ കണ്‍വീനറുമാരും കമ്മറ്റി അംഗങ്ങളും ജനറല്‍ കണ്‍വന്‍ഷന്റെ പ്രഥമ ദിവസം മുതല്‍ സമാപന ദിവസം വരെ നിര്‍ബന്ധമായും കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് സ്റ്റേറ്റ് ഓവര്‍സിയര്‍ ഓര്‍മ്മിപ്പിച്ചു. ആര്‍ക്കെങ്കിലും അതിന് സാധിക്കുന്നില്ലായെങ്കില്‍ അവര്‍ കണ്‍വന്‍ഷന്‍ കമ്മറ്റിയില്‍ ചേരുവാന്‍ പേര് തരുതെന്നും അദ്ദേഹം പ്രസ്താവിച്ചു.

2018 ജനുവരി 15 മുതല്‍ കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ ഉപവാസ പ്രാര്‍ത്ഥന നടക്കും. കണ്‍വന്‍ഷനില്‍ സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും. കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.