കൊല്‍ക്കത്ത: ബംഗാളില്‍ ഗുവാഹത്തി-ബിക്കാനീര്‍ എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണം ആറായി.
60 പേര്‍ക്ക് പരുക്കേറ്റു. പലരുടേയും പരുക്ക് ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറ് ബോഗികള്‍ പാളം തെറ്റിയതായാണ് വിവരം . പാറ്റ്നയില്‍ നിന്ന് വരുന്നതിനിടെ ബംഗാളിലെ ദോമോഹനിക്ക് സമീപമാണ് അപകടമുണ്ടായത്.
അപകടം നടക്കുമ്ബോള്‍ ട്രെയിന്‍ അമിത വേഗതയിലായിരുന്നില്ല. മണിക്കൂറില്‍ 40 കിലോ മീറ്റര്‍ മാത്രമായിരുന്നു ട്രെയിനിന്റെ വേഗത. ബോഗികള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന് ശേഷം മറിയുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.