ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു

ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു
May 18 20:23 2022 Print This Article

ഗുജറാത്തില്‍ ഫാക്ടറിയുടെ മതില്‍ തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ഉപ്പ് നിര്‍മാണ ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ജെസിബി ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. ചാക്കില്‍ ഉപ്പുനിറയ്ക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് കൂറ്റന്‍ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. മുപ്പതോളം പേരാണ് സംഭവസമയത്തുണ്ടായിരുന്നത്.മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ നല്‍കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.