ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ; പൂനെയില്‍ മതിലിടിഞ്ഞ് 15 മരണം

ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ; പൂനെയില്‍ മതിലിടിഞ്ഞ് 15 മരണം
June 29 20:51 2019 Print This Article

മുംബൈ : കനത്തമഴയില്‍ മതിലിടിഞ്ഞ് വീണ് പൂനെയില്‍ 15 പേര്‍ മരിച്ചു. കൊണ്ഡവാരയില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മതിലിടിഞ്ഞ് വീണാണ് 15 പേര്‍ മരിച്ചത്.  സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ തുടരുകയാണ്. മുംബൈ അടക്കമുള്ള ഇടങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു.

പൂനെയില്‍ ഇന്നലെ രാത്രിയോടെയാണ് കെട്ടിട നിര്‍മ്മാണ സ്ഥലത്തുണ്ടായിരുന്ന സംരക്ഷണ ഭിത്തി കനത്ത മഴയില്‍ തകര്‍ന്നത്. തൊഴിലാളികള്‍ക്കായി കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡ്ഡിന് പുറത്തേക്ക് ഭിത്തി തകര്‍ന്നുവീഴുകയായിരുന്നു. നാല് കുട്ടികള്‍ അടക്കം 15 പേര്‍ അപകടത്തില്‍ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.

മുംബൈ നഗരത്തിലെ പലഭാഗങ്ങളിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒഡീഷയില്‍ മത്സ്യബന്ധനത്തൊഴിലാളികളോട് ജൂലൈ രണ്ട് വരെ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയില്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.