കർണാടക സ്റ്റേറ്റ് ഐപിസി വാർഷിക കൺവെൻഷൻ

കർണാടക സ്റ്റേറ്റ് ഐപിസി വാർഷിക കൺവെൻഷൻ
February 06 19:31 2019 Print This Article

കർണാടക സ്റ്റേറ്റ്: ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭ (ഐപിസി) 32-) മത് വാർഷിക കൺവൻഷൻ ഫെബ്രുവരി 6 ഇന്ന് മുതൽ 10 ഞായർ വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ഫെബ്രു. 6 രാവിലെ 10ന് ശുശ്രൂഷക സമ്മേളനം നടക്കും. വൈകിട്ട് 6.30-ന്കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ.കെ.എസ് ജോസഫ് കൺവൻഷൻ ഉദ്ഘാടനവും ചെയ്യും. പാസ്റ്റർ ഫിലിപ്പ് പി. തോമസ്, റവ.ജോയ് കെ.പീറ്റർ എന്നിവർ വചന പ്രഭാഷണം നടത്തും. ഐപിസി ജനറൽ സെക്രട്ടറി ഡോ.കെ.സി.ജോൺ, ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൻ ജോസഫ് , പാസ്റ്റർമാരായ സാം ജോർജ്, കെ.എസ്.ജോസഫ്, ഷിബു തോമസ്, റവ. ആൽവിൻ തോമസ്, ആനന്ദ് ലക്ക എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. കർണാടക സ്റ്റേറ്റ് പി വൈ പി എ ക്വയർ ഗാനങ്ങൾ ആലപിക്കും. ദിവസവും രാവിലെ 8.30 ന് ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം, വൈകിട്ട് 6 ന് സുവിശേഷ സമ്മേളനം എന്നിവ നടക്കും. ഫെബ്രു. 7 വ്യാഴം രാവിലെ 9 മുതൽ മിഷൻ ചലഞ്ച് , ഉച്ചയ്ക്ക് രണ്ടിന് കർണാടക ബൈബിൾ കോളേജിലെ 75 വിദ്യാർഥികളുടെ ബിരുദദാനം , ഫെബ്രു. 8 വെള്ളി ഉച്ചയ്ക്ക് രണ്ടിന് സോദരി സമാജം സമ്മേളനം, ഫെബ്രു 9 ശനി രാവിലെ 9 ന് മിഷൻ ചലഞ്ച് ഉച്ചയ്ക്ക് രണ്ടിന് സൺഡേ സ്ക്കൂൾ – പി.വൈ.പി എ വാർഷിക സമ്മേളനം എന്നിവ നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ കർണാടകയിലെ 30 ജില്ലകളിൽ നിന്നും തമിഴ്നാട് ,ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.