കൺവൻഷൻ ഉൽഘാടനത്തിന്റെ പിന്നാമ്പുറം

കൺവൻഷൻ ഉൽഘാടനത്തിന്റെ പിന്നാമ്പുറം
October 24 18:51 2017 Print This Article

മലയാളി പെന്തക്കോസ്തുകാരുടെ കൺവൻഷൻ നോട്ടീസിലും ഫ്ലക്സുകളിലും ഏറ്റവും വലിയ ഫോട്ടോ വച്ച് എഴുതും ‘ ഉൽഘാടനം ‘ എന്ന്. പ്രഭാഷകരുടെ പടത്തേക്കാൾ ഇമ്മിണി വലിപ്പത്തിലാണ് ഈ പടം വരിക. കണ്ടാൽ തോന്നും ഇദ്ദേഹമാണ് മല മറിക്കുന്നതെന്ന്.

ലോകത്ത് ഏറ്റവും ശ്രദ്ധേയ പ്രസംഗം ഗിരിപ്രഭാഷണമാണ്. അവിടെ ഉൽഘാടകൻ ഇല്ലായിരുന്നു. 3000 പേർ രക്ഷിക്കപ്പെട്ട പത്രോസിന്റെ പ്രസംഗത്തിനും ഉൽഘാടകൻ ഇല്ലായിരുന്നു. ആശംസക്ക് പീലാത്തോസും, ഹന്നാവും ഒന്നും ഇല്ലായിരുന്നു. ബൈബിളിലെ പ്രസംഗങ്ങൾക്കൊന്നും ഈ ചടങ്ങില്ലായിരുന്നു. പക്ഷേ യോഗം ഫലവത്തായിരുന്നു. എന്നാൽ ഇപ്പോൾ ഉൽഘാടനവും ആശംസയും ഇല്ലാത്ത യോഗമില്ല. ഇനി വിവാഹവും ശവമടക്കും ശിശു പ്രതിഷ്ടയും ഒക്കെ ഉൽഘാടനം ചെയ്യാൻ വല്യ നേതാക്കന്മാർ വരും. ഇവരെ വിളക്കു കെടുത്തുന്ന ശലഭങ്ങൾ എന്ന വിളിക്കാം.

ഇനി ഇതിന്റെ ഉത്ഭവം നോക്കാം.. നമ്മുടെ സെന്റർ പാസ്റ്റർമാരിൽ 95% പേർക്കം ഒരു കൺവൻഷനു പ്രസംഗിക്കാൻ അറിയില്ല. ചില കേന്ദ്ര നേതാക്കന്മാരും തഥൈവ. എന്നാൽ ഇവരെ ഒഴിവാക്കാനും പറ്റില്ല. അതിനു വേണ്ടി ഉണ്ടാക്കിയ ഒരു തസ്തികയാണ് ഉൽഘാടനം. വല്യ ഫോട്ടോ കാണുമ്പോൾ സെന്റർ പാസ്റ്റർക്ക് സന്തോഷം. ഉൽഘാടകന്റെ ഗീർവാണം കേട്ടു ജനം ബോറടിച്ചിരിക്കുമ്പോഴാണ് പ്രസംഗകന് അവസരം. അതുകൊണ്ടുതന്നെ ഒന്നാം ദിവസം മിനക്കേടാണ്.

ചില ഉൽഘാടകർ കിട്ടിയ അവസരം ഏഴു പോയിൻറുള്ള ഉപന്യാസം വായിച്ചു ജനത്തെ മിനക്കെടുത്തും. പിന്നെ, എല്ലാറ്റിനും രാഷ്ട്രീയക്കാരെ അനുകരിക്കുന്ന പെന്തക്കോസ്തുകാർക്ക് ഇതിപ്പോൾ ഒഴിവാക്കാനാവില്ല. സഹിക്കയല്ലാതെ എന്തു ചെയ്യാം?

പെന്തക്കോസ്തുകാരുടെ സ്നാനം, ശവമടക്ക്, വിവാഹം ഒക്കെ മുഖ്യമന്ത്രി ഉൽഘാടനം ചെയ്യുന്ന കാലം വരുന്നു. അവറാൻ ടെലസ് കോപ്പിലൂടെ കണ്ട നഗരം അതിനു മുൻപ് വരുമോ ????

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.