കൗമാരക്കാരിയെ ഐ.സി.യുവില്‍ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

കൗമാരക്കാരിയെ ഐ.സി.യുവില്‍ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു
November 04 22:59 2018 Print This Article

ബറേലി: ഐ.സി.യുവില്‍ ഒറ്റക്കായ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരനും മറ്റു നാലു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. യു.പിയിലെ ബറേലിയില്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

പാമ്ബ് കടിയേറ്റ് അഞ്ചു ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഒരു ആശുപത്രി ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്ബോള്‍ പെണ്‍കുട്ടി മാത്രമാണ് ഐ.സി.യുവിലുണ്ടായിരുന്നത്. ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് സംഭവം പെണ്‍കുട്ടി പുറത്തുപറഞ്ഞത്.

ഐ.സി.യുവിലെ സി.സി.ടി.വി ദൃശ്യം പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രിയിലായിരുന്നു സംഭവമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

കൂട്ടമായെത്തിയ സംഘം ബലംപ്രയോഗിച്ച്‌ സൂചി കയറ്റാന്‍ ശ്രമിച്ചെന്നും ഇതു തടഞ്ഞപ്പോള്‍ അടിച്ചിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് കൂട്ടബലാത്സംഗം ചെയ്തു.

രണ്ടാഴ്ച മുന്‍പ്, യു.പിയിലെ തന്നെ ബാഗ്പട്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനിയെ വാര്‍ഡ് ബോയിയും മറ്റൊരു വിദ്യാര്‍ഥിയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു. അര്‍ധരാത്രിയിലാണ് 17 കാരി പീഡിപ്പിക്കട്ടതും. പരിശോധനയുണ്ടെന്നു പറഞ്ഞ് എമര്‍ജന്‍സി റൂമില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിക്കയറ്റി പീഡിപ്പിക്കുകയായിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.