ക്രിസ്ത്യന്‍ മീഡിയ ഗോസ്പല്‍ ടീമിന്റെ സുവിശേഷയാത്രക്ക് അനുഗ്രഹസമാപ്തി

ക്രിസ്ത്യന്‍ മീഡിയ ഗോസ്പല്‍ ടീമിന്റെ സുവിശേഷയാത്രക്ക് അനുഗ്രഹസമാപ്തി
November 02 11:05 2017 Print This Article

ക്രിസ്ത്യൻ മീഡിയ ഗോസ്പൽ ടീമിന്റെ ഒരുമാസത്തെ കേരളയാത്ര എന്നപേരിൽ നടന്ന സുവിശേഷ യാത്രക്ക് അനുഗ്രഹ സമാപ്തി.

സുവിശേഷകരായ ഷെമീര്‍ കൊല്ലം, ജോബി ടി.അലക്‌സ്, ഗോഡ്‌സണ്‍ പോള്‍, രാജു ജോസഫ്, ശീലാസ് മനുവേല്‍, രാജേഷ് സി. രാജു, ജയദാസ് തുടങ്ങിയവര്‍ അടങ്ങിയ ക്രിസ്ത്യന്‍ ഗോസ്പല്‍ മീഡിയ ടീമിന്റെ കേരളയാത്ര എന്ന പേരില്‍ കോവളത്തു നിന്നും തുടങ്ങി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെ എല്ലാ ജില്ലകളും പിന്നിട്ടു സുവിശേഷയോഗങ്ങള്‍ നടത്തി. ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ സുവിശേഷയാത്ര ഇന്നലെ സമാപിച്ചു.

എതിര്‍പ്പുകള്‍ പലതും ഉണ്ടായിരുന്നു. എന്നാല്‍ തദ്ദേശവാസികള്‍ തന്നെ ഇടപെട്ട് അതൊക്കെ ഒഴിവാക്കി യോഗങ്ങള്‍ അവിടെ തന്നെ നടത്തുവാന്‍ സൗകര്യങ്ങള്‍ ഒരുക്കി ദൈവനാമം മഹത്വമായി തീര്‍ന്നു. എടുത്തുപറയത്തക്ക അനുഭങ്ങള്‍ ഉണ്ടായി എങ്കിലും മഞ്ചേരിയില്‍ IPC യുടെ സെന്റര്‍  പാസ്റ്റര്‍, ദൈവദാസന്‍, തന്റെ പ്രായത്തെ പോലും മറന്നു തോളോട് തോള്‍ ചേര്‍ന്ന് നിന്നത് ടീമിന് അനുഗ്രഹമായി.

കണ്ണൂരില്‍ കേളകം എന്ന സ്ഥലത്തു നടത്തിയ സുവിശേഷയാത്ര നാമധേയ ക്രിസ്ത്യാനികളായ ചിലര്‍ തടഞ്ഞപ്പോള്‍, പൂര്‍ണ പിന്തുണ കൊടുത്ത് സഹായിച്ചത് ഒരു മുസ്‌ലിം സഹോദരനാണ് ..കണ്ണൂര്‍ ചെറുവണ്ണൂരില്‍ യോഗം നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞ് ചിലര്‍ രംഗത്തു വന്നെങ്കിലും പിന്നീട് ആളുകള്‍ കൂടിയപ്പോള്‍ അവര്‍ പിന്‍വാങ്ങിപ്പോയി. അവിടെ നടന്ന യോഗത്തില്‍ സുവിശേഷം കേള്‍ക്കാന്‍ അനേകര്‍ക്ക് അതൊരു അവസരമായി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തുടക്കം മുതല്‍ അനേകരുടെ സഹകരണവും പ്രാര്‍ത്ഥനയും ഇവര്‍ക്ക് തുണയായതില്‍ ടീം നന്ദിപറയുന്നു. ഒപ്പം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അനുഗ്രഹമായി സമാപിച്ചതില്‍ പടയാളിയയുടെ വായനക്കാരും അഭിനന്ദങ്ങള്‍ അറിയിച്ചിരിക്കുന്നു.

സമീപകാലത്തു അനേകര്‍ വിശ്വാസം വിട്ടു പണത്തിനും പ്രശസ്തിക്കും പുറകെ ഓടുമ്പോള്‍ കവലകളിലും, റോഡുകളിലും തെരുവുകളിലും സുവിശേഷം ലജ്ജകൂടാതെ പ്രസംഗിക്കുവാന്‍ ഇവര്‍ കാണിച്ച മനസ്സ് അഭിനന്ദനം അര്‍ഹിക്കുന്നു. .ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാന്‍ ഇടവരട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.