കോവിഡ് വ്യാപനം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

കോവിഡ് വ്യാപനം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല
April 19 17:58 2021 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്ബത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതു ഇടങ്ങളില്‍ ആളുകളെ കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടികളും സ്വീകരിക്കും. അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ബാധകമല്ല.

ത്യശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനും യോഗത്തില്‍ തീരുമാനമായി. മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു.

വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.