കോവിഡില്‍ 1,70,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

കോവിഡില്‍ 1,70,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍
March 26 14:50 2020 Print This Article

ന്യൂഡല്‍ഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ 1.70 ലക്ഷം ​കോടിയുടെ പ്രത്യേകപാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. 80 കോടി പേര്‍ക്ക്​ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. 20 കോടി വനിതകള്‍ക്ക്​ പ്രതിമാസം 500 രൂപ വീതം നല്‍കും. ഭക്ഷ്യ സു​രക്ഷ ഉറപ്പാക്കുന്നതിലൂടെ പാവപ്പെട്ടവര്‍ക്ക്​ ഭക്ഷണം നല്‍കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ്​ നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ 50 ലക്ഷത്തിന്‍െറ ഇര്‍ഷുറന്‍സ്​ സൗകര്യം ലഭ്യമാക്കും. ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ ഇന്‍ഷുറന്‍സ്​ പദ്ധതിയുടെ പരിധിയില്‍ വരുമെന്നും വാര്‍ത്തസമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞു.

നിലവില്‍ കുടുംബത്തിലെ ഓരോരുത്തര്‍ക്കും അഞ്ചു കിലോ ധാന്യം സൗജന്യമായി അനുവദിച്ചിട്ടുണ്ട്​. ഗോത​േമ്ബാ അരിയോ വേണ്ടതെന്ന്​ കുടുംബങ്ങള്‍ക്ക്​ തീരുമാനിക്കാം. ഇതിനു പുറമെ അഞ്ചു കിലോ കൂടി സൗജന്യമായി നല്‍കും. അടുത്ത മൂന്നു മാസത്തേക്ക്​ രണ്ടു ഘട്ടങ്ങളായാണ്​ ഇവ വിതരണം ചെയ്യുക. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച്‌​ ഒരു കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കുമായി പ്രത്യേക പാക്കേജ്​ തയാറാക്കും. ‘പ്രധാനമന്ത്രി ഗരീബ്​ കല്യാണ്‍ അന്ന യോജന’ എന്ന പേരിലുള്ള പദ്ധതി പാവ​െപട്ടവര്‍ പട്ടിണി കിടക്കരുതെന്ന്​ ലക്ഷ്യമിട്ടാണെന്ന്​ നിര്‍മല സീതാമന്‍ പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക്​ ഈ ആനുകൂല്യം ലഭിക്കും.

ഉജ്വല പദ്ധതി പ്രകാരം ഗ്യാസ്​ സിലിണ്ടര്‍ വിതരണം ചെയ്​ത ബി.പി.എല്‍ ഉപഭോക്​താക്കള്‍ക്ക്​ സിലിണ്ടര്‍ സൗജന്യമായി നല്‍കും. തൊഴിലുറപ്പുകൂലി വര്‍ധിപ്പിക്കും.

കിസാന്‍ സമ്മാന്‍ യോജന വഴി കര്‍ഷകര്‍ക്ക്​ 2000 രൂപ ഉടന്‍ നല്‍കും. 8.69 കോടി കര്‍ഷകര്‍ക്കാണ്​ അടിയന്തര സഹായമായി തുക ലഭിക്കുന്നത്​. ഏപ്രില്‍ ആദ്യവാരം ഈ തുക വിതരണം ചെയ്യും. പാവ​െപ്പട്ട വയോധികര്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും ആയിരം രൂപ സഹായധനമായി നല്‍കും. മൂന്നുകോടി പേര്‍ക്ക്​ ഇതി​​​െന്‍റ ആനുകൂല്യം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.