കോപ്പാ അമേരിക്കന്‍ ഫുട്ബോളില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന കപ്പുയര്‍ത്തി

കോപ്പാ അമേരിക്കന്‍ ഫുട്ബോളില്‍ ബ്രസീലിനെ വീഴ്ത്തി അര്‍ജന്റീന കപ്പുയര്‍ത്തി
July 11 08:33 2021 Print This Article

മാരക്കാന: കോപ്പ അമേരിക്കയില്‍ ബ്രസീലിനെ കീഴടക്കി അര്‍ജന്റീനയ്ക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫൈനലില്‍ ബ്രസീലിനെ തോല്‍പിച്ചത്.ഇരുപത്തിയൊന്നാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയാണ് വിജയ ഗോള്‍ നേടിയത്.

1993 ന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ കിരീടമാണ്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ 1916 ല്‍ തുടക്കമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഉറുഗ്വേയുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അര്‍ജന്റീനയ്ക്ക് സാധിച്ചു.

ലയണല്‍ മെസിയുടെ ക്യാപ്റ്റന്‍സിയില്‍ അര്‍ജന്റീനയുടെ അദ്യ അന്താരാഷ്ട്ര കിരീട നേട്ടമാണിത്.മെസി തന്നെയാണ് കോപ്പ അമേരിക്കയിലെ മികച്ച താരം. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ മെസി നാലു ഗോള്‍ നേടി.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു മത്സരം.കഴിഞ്ഞ തവണ കോപ്പ സെമിയില്‍ അര്‍ജന്റീനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്രസീല്‍ ഫൈനലിലെത്തിയതും പെറുവിനെ കീഴടക്കി ചാമ്ബ്യന്‍മാരായതും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.