കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാം; സ്വപ്‌നയുടെ മൊഴി പുറത്ത്

കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാം; സ്വപ്‌നയുടെ മൊഴി പുറത്ത്
October 11 22:22 2020 Print This Article

തിരുവനന്തപുരം: മുഖ്യമന്ത്രിയും യു.എ.ഇ കോണ്‍സല്‍ ജനറലും 2017 ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് സ്വപ്‌നസുരേഷിന്റെ മൊഴി. കോണ്‍സുലേറ്റിലെ സെക്രട്ടറിയായതുമുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ സ്വപ്‌ന പറയുന്നു.

യു.എ.ഇ കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുളള കാര്യങ്ങള്‍ നോക്കുന്നതിന് ശിവശങ്കറിനായിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കും ശിവശങ്കര്‍ എന്നെ വിളിച്ചിരുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഞാനും ശിവശങ്കറിനെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്്‌ന പറയുന്നു.

കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറി ആയതു മുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നെന്നും സ്പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നെന്നും സ്വപ്ന മൊഴിയില്‍ പറയുന്നുണ്ട്. ശിവശങ്കറാണ് സ്‌പേസ് പാര്‍ക്കിലെ അവസരത്തെക്കുറിച്ച്‌ പറഞ്ഞതെന്നും സ്വപ്‌ന വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.