കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് വെട്ടേറ്റു മരിച്ചു: പിന്നില്‍ എസ്.ഡി.പി.ഐ എന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് വെട്ടേറ്റു മരിച്ചു: പിന്നില്‍ എസ്.ഡി.പി.ഐ എന്ന് കോണ്‍ഗ്രസ്
July 31 20:16 2019 Print This Article

ചാവക്കാട്: ചാവക്കാട് വെട്ടേറ്റ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് മരിച്ചു. പരേതനായ കോട്ടപ്പുറത്ത് പുതുവീട്ടില്‍ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ നൗഷാദ് എന്ന പുന്ന നൗഷാദ് (42)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് നൗഷാദ് അടക്കം നാലുപേര്‍ക്ക് വെട്ടേറ്റത്. തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നൗഷാദ് ബുധനാഴ്ച്ച രാവിലെ ഒമ്ബതോടെയാണ് മരിച്ചത്.

ബൈക്കുകളിലെത്തിയ അക്രമി സംഘം വടിവാള്‍ കൊണ്ടു ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചിരുന്നു. പുന്ന അയിനിപ്പുള്ളി സുരേഷ് (38), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ്(28), കാവീട് സ്വദേശി ബിജേഷ്(40) എന്നിവരാണ് വെട്ടേറ്റ മറ്റുള്ളവര്‍.

ഇവര്‍ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പരുക്ക് ഗുരുരതമായതിനാല്‍ പിന്നീട് ബിജേഷിനേയും തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.