കോണ്‍ഗ്രസിലെ ജി 23 നേതാക്കളുടെ യോഗം നാളെ ഡല്‍ഹിയില്‍ ചേരും

കോണ്‍ഗ്രസിലെ ജി 23 നേതാക്കളുടെ യോഗം നാളെ ഡല്‍ഹിയില്‍ ചേരും
March 15 15:49 2022 Print This Article

കോണ്‍ഗ്രസിലെ ജി 23 നേതാക്കളുടെ യോഗം നാളെ ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ജി 23 നേതാവ് കപില്‍ സിബല്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ വലിയ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ചര്‍ച്ചകള്‍ പുരോഗമിക്കെ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഗാന്ധി കുടുംബത്തെ നേരിട്ട് രുക്ഷമായി വിമര്‍ശിക്കുന്ന അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു.

കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തിയില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. എട്ട് വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോള്‍ നടത്തിയിട്ട് എന്ത് പ്രയോജനം? നേതാക്കളുടെ മനസിലാണ് ചിന്തന്‍ ശിബിര്‍ നടക്കേണ്ടിയിരുന്നത്.

കോണ്‍ഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്റെയല്ല. രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപില്‍ സിബല്‍ ചോദിക്കുന്നു. നേതൃത്വം മാറുക തന്നെ വേണം. അല്ലാതെ പരിഷ്‌ക്കാര നടപടികള്‍ കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും കപില്‍ സിബല്‍ തുറന്നടിച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.