കോട്ടയം: കോട്ടയം പുതുപ്പള്ളി കന്നുകുഴിപ്പാലത്തിനു സമീപമുള്ള അസ്സംബ്ലീസ് ഓഫ് ഗോഡ് പെന്തക്കോസ്ത് സഭയിലെ പാസ്റ്റർ റെജി ജോർജ് പാണ്ടനാടിന്റെ മകൾ റിയ റെജിയെ (21) പുതുപ്പള്ളിയിലെ പെന്തക്കോസ്ത് സഭാ പാഴ്സനേജിൽ നിന്നും കഴിഞ്ഞ ബുധനാഴ്ച മുതൽ കാണ്മാനില്ല.
കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുത്തിട്ടുണ്ട് . വെളുത്ത നിറവും, തടിച്ച ശരീര പ്രകൃതിയുമാണ് പെൺകുട്ടിക്ക്. മലയാളം ഭാഷ സംസാരിക്കും. പാസ്റ്ററും കുടുംബവും പുറത്തു പോയ തക്കത്തിന് വീട്ടിൽ നിന്നും വസ്ത്രങ്ങളും, മൊബൈൽ ഫോണുകളും ബാഗിലാക്കി കൊണ്ട് പോയിട്ടുള്ളതായി പറയപ്പെടുന്നു.
കണ്ടു കിട്ടുന്നവർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുവാൻ അപേക്ഷിക്കുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.