കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി. കോടതിയില്‍ തുടര്‍ച്ചായായി ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. കോട്ടയം അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്.
തുടര്‍ച്ചയായി 14 തവണയാണ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകാതിരുന്നത്. പലകാരണങ്ങളായിരുന്നു കാരണമായി പറഞ്ഞിരുന്നത്. തുടര്‍ന്നാണ് കടുത്തനടപടിയിലേക്ക് കോടതി കടന്നത്. ജാമ്യമില്ലാ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിയുടെ ജാമ്യക്കാര്‍ക്കെതിരെ പ്രത്യേക കേസെടുക്കാനും കോടതി ഉത്തരവായിട്ടുണ്ട്. ജാമ്യത്തുക കണ്ടുകെട്ടാതിരിക്കാന്‍ നോട്ടീസും പുറപ്പെടുവിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി ഗോപകുമാറാണ് നടപടി സ്വീകരിച്ചത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.