കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ ശ്വാസകോശം ലെതര്‍ പന്ത് പോലെ കഠിനം; മരണശേഷവും വൈറസ് സാന്നിദ്ധ്യമെന്ന് പഠനഫലം

by Vadakkan | 23 October 2020 9:01 PM

ബംഗളുരു: കോവിഡ് രോഗികളുടെ ശ്വാസകോശം ലെതര്‍ പന്ത് പോലെ കട്ടിയുള്ളതെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തല്‍. മരണത്തിന് 18 മണിക്കൂറിന് ശേഷവും കോവിഡ് രോഗിയുടെ മൂക്കിലും തൊണ്ടയിലും നിന്ന് എടുത്ത സ്രവങ്ങളില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ട്.

62 വയസുള്ള ഒരു കോവിഡ് രോഗിയുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഓക്‌സ്‌ഫോര്‍ഡ് മെഡിക്കല്‍ കോളജിലെ ഡോ. ദിനേഷ് റാവുവാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

മൂക്ക്, തൊണ്ട, ശ്വാസകോശം, ട്രാക്കിയ, ബ്രോങ്കി തുടങ്ങി വിവിധ ശരീരഭാഗങ്ങളില്‍ നിന്നായി അഞ്ച് സാമ്ബിളുകളാണ് ഡോക്ടര്‍മാര്‍ ശേഖരിച്ചത്. തുടര്‍ന്ന് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ശേഖരിച്ച സാമ്ബിളുകള്‍ പോസിറ്റീവ് ആയിരുന്നു. കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹവുമായി അടുത്ത് ഇടപഴകിയാലും രോഗബാധ ഉണ്ടാകാമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഡോ. റാവു പറഞ്ഞു.

യു.എസില്‍ നിന്നും ഇറ്റലിയില്‍ നിന്നും നേരത്തെ സമാനമായ കണ്ടെത്തലുകള്‍ പുറത്തുവന്നിട്ടുണ്ടെന്ന് ഡോ. റാവു പറഞ്ഞു. തന്‍െ്‌റ കണ്ടെത്തലുകള്‍ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

Source URL: https://padayali.com/%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d%e2%80%8c-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af/