കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
December 25 10:58 2017 Print This Article

അനേക വർഷങ്ങൾ പുലിയൂർ എ ജി സഭയുടെ പാസ്റ്ററും ചെങ്ങന്നൂർ സെക്ഷൻ പ്രസ്‌പിക്ടറും ആയിരുന്ന മഹാൻ ഡാളസ്സിൽ ഒരു സഭ സ്ഥാപിച്ചു.

ഈ കഴിഞ്ഞമാസങ്ങൾ ഒരു 21 ഉപവസിച്ചു എഴുന്നേറ്റതേ ഒള്ളു… അതും മഹാ കള്ളനും, വ്യഭിചാരിയുമായവനെ നാട്ടിൽ നിന്നും വിടുതൽ നടത്താൻ ഇറക്കി സഭ വളർത്താൻ ശ്രമിച്ചു.. വേഷത്തിൽ വുശുദ്ധരിൽ വിശുദ്ധൻ….

സിസ്റ്റർ. മേരി കോവൂർ പ്രസംഗത്തിൽ ഇടക്കിടക്ക് പറയുന്ന ഒരു ഉദാഹരണം പോലെ… “നല്ല പയ്യനാ, നല്ല സ്വഭാവം. പക്ഷേ ഉള്ളി തിന്നും.. അത് എപ്പോഴും ഇല്ല. നിലാവില്ലാത്ത രാത്രി മാത്രം… പിന്നെ നിലാവുള്ള രാത്രി ചീട്ടുകളിക്കാൻ പോകും. ചുമ്മാ വെറുതെ. …. അതും എല്ലാ ദിവസവും ഇല്ല.  ഇടദിവസങ്ങളിൽ കക്കാൻ പോകും …..” എന്നപോലെ ഈ വിശുദ്ധൻ പാസ്റ്റർ മൂന്നു വർഷം മുൻപ് വിവാഹം കഴിഞ്ഞ മകനെ വിവാഹമേ കഴിച്ചിട്ടില്ലാ എന്നു വ്യാജരേഖ അമേരിക്കൻ ഇമ്മിഗ്രേഷൻ ഡിപ്പാർട്ട് മെന്റിനു കൊടുത്ത് വിസാ ഒപ്പിച്ചു അമേരിക്കയിൽ വന്നു.

ഇനിയും രെജിസ്റ്റർ ഓഫിസിൽ ചെന്ന് ഒന്നുകൂടി വിവാഹം നടത്തി ഞങ്ങൾ ഇപ്പോൾ വിവാഹം കഴിച്ചു എന്നു കാട്ടി വീണ്ടും ഇമ്മിഗ്രേഷൻകാരെ പറ്റിക്കും…

കാഹളം മുഴങ്ങിയാൽ സ്വർഗ്ഗത്തിലേക്ക് ഒറ്റ ചാട്ടത്തിനു കയറാൻ നോക്കിയിരിക്കുന്ന വിശുദ്ധഗണം… കണ്ണിനു കാഴ്ച്ച ഇല്ലാത്ത ഇടയൻ വഴി തെറ്റിയാൽ ആടുകളും തെറ്റുമല്ലോ….

ഇദ്ദേഹത്തിനെ മറ്റൊരു ആട് – വെറും ഒരു ആടല്ല ട്ടോ- കോട്ടയം എ ജി ലോക്കൽ സഭാ പാസ്റ്ററും, കോട്ടയം എ ജി സെക്ഷൻ പ്രസ്പിക്ടറും, SIAG മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മെമ്പറുമായ മഹാൻ, മകളെ ഒരു വർഷം മുൻപ് കെട്ടിച്ചു… വിവാഹം കഴിച്ചില്ല എന്നു കാട്ടി അമേരിക്കൻ ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റിനെ പറ്റിച്ചു വിസാ ഒപ്പിച്ചു, അമേരിക്കയിൽ വന്നു. പിന്നെ ഒരു വർഷത്തോളം ആയപ്പോൾ വീണ്ടും പോയി അവരെ തമ്മിൽ ഒന്നുകൂടി വിവാഹം നടത്തി. ഞങ്ങൾ ഇപ്പോൾ വിവാഹിതരായി എന്നു കാട്ടി വീണ്ടും ഇമ്മിഗ്രേഷൻ ഡിപ്പാർട്ട് മെന്റിനെ പറ്റിച്ചു.

പക്ഷേ സംശയം തോന്നിയ അവർ മണിക്കൂറുകളോളം ചോദ്യം ചെയ്തു. വ്യാജത്തിന്മേൽ വ്യാജവും കള്ളത്തിന്മേൽ കള്ളവും പറഞ്ഞു വീണ്ടും ഇമ്മിഗ്രേഷൻ ഡിപ്പാർട്ട്മെന്റിനെ ചതിച്ചു….  ഇദ്ദേഹം കാഹളം ധ്വനിക്കും മുൻപേ സ്വർഗ്ഗത്തിൽ പോകാൻ ഇരിക്കുന്ന വ്യക്തി.

ഇവനൊക്കെയാണ് പെന്തക്കോസ്തിന്റെ ദുരന്തം. സ്വന്ത താല്പര്യത്തിനും ഇച്ഛക്കും വേണ്ടി വിശുദ്ധിയും വേർപാടും ഇല്ലാതെ വ്യാജത്തിന്മേൽ വ്യാജവും ചതിവും വഞ്ചനയും കാപഠ്യവും, കാട്ടി ഇപ്പോൾ പാസ്റ്റർ വേഷം കെട്ടി തിമിർത്താടുന്നു.

ഏതു ദൈവത്തെയാണ് ഇവർ ആരാധിക്കുന്നത് ? ഏതു ദൈവത്തോടാണ് ഇവർ ഉപവസിക്കുന്നത് , പ്രാർത്ഥിക്കുന്നത് ? ഏതു വചനമാണ് ഇവർ പ്രസംഗിക്കുന്നത് ? ഏതു സ്വർഗ്ഗത്തിലാണ് ഇവർ പോകാൻ ഇരിക്കുന്നത് ? എന്തിനാണ് ഇവർ സഭ നടത്തുന്നത് ?

കർത്താവായ യേശുക്രിസ്തുവിനെ അല്ലാ എന്നുറപ്പാണ്. കാരണം കർത്താവ് പറഞ്ഞു  “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ..”

“നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.”

അങ്ങനെയെങ്കിൽ ഈ കള്ളന്മാരാൽ നടത്തപ്പെടുന്ന വിശ്വാസികൾ നിത്യതയിൽ കാണുമോ ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.