കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും സ്വകാര്യബസ്സും കൂട്ടിയിടിച്ചു 4 മരണം

കൊട്ടാരക്കരയില്‍  കെ.എസ്.ആര്‍.ടി.സി  ബസ്സും സ്വകാര്യബസ്സും  കൂട്ടിയിടിച്ചു 4 മരണം
March 04 04:15 2017 Print This Article

കൊട്ടാരക്കര: എം.സി റോഡില്‍ അകമണ്‍ പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസും സ്വകാര്യബസും കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.

മരിച്ചവരില്‍ ഒരാളെ മാത്രമെ തിരിച്ചറിഞ്ഞിട്ടുള്ളൂ. എറണാകുളം കുറുപ്പുംപടി കൂട്ടിക്കല്‍ വീട്ടില്‍ രമ്യ (27) യെയാണ് തിരിച്ചറിഞ്ഞത്. വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജിലും അഞ്ചല്‍ മിഷന്‍ ആശുപത്രിയിലും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് ആറരയോടെ വാളകം കമ്ബംകോട്ട് വഞ്ചിമുക്ക് അകമണ്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.

അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ആറ്റിങ്ങലിലേക്കുള്ള സ്വകാര്യബസുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ചകളില്‍ ടെക്നോപാര്‍ക്കില്‍ നിന്ന് സര്‍വിസ് നടത്തുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലുണ്ടായിരുന്ന ടെക്നോപാര്‍ക്ക് ജീവനക്കാരാണ് ഏറെയും അപകടത്തില്‍ പെട്ടത്.

പരുക്കേറ്റവരെ നാട്ടുകാര്‍ ബസുകള്‍ വെട്ടിപൊളിച്ച്‌ പുറത്തെടുക്കുകയായിരുന്നു. എതിരേ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളും തകര്‍ന്നു. കൊട്ടാരക്കര എസ.്പി സുരേന്ദ്രന്‍, ചടയമംഗലം, കടയ്ക്കല്‍, കൊട്ടാരക്കര, അഞ്ചല്‍, ഏരൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലിസും, കടയ്ക്കല്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.