കൊല്ലം: ആയൂരില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തില അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. റാന്നി വടശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി (45), ഹര്‍ഷ (4) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്. ചെങ്ങന്നൂര്‍ സ്വദേശി കാര്‍ ഡ്രൈവര്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് രണ്ടോടെ അകമണ്ണിലായിരുന്നു അപകടം. നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മരിച്ച ആറാമന്റെ വിവരം അറിവായിട്ടില്ല. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒരു മൃതദേഹം തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും അഞ്ചു മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലുമാണുള്ളത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലിസ് അറിയിച്ചു. കട്ടപ്പനയില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെ.എസ്.ആര്.ടി.സി ബസും എതിര്‍ദിശയില്‍ വടശ്ശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയ്ക്കു പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കവെ കാര്‍ ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശേഷം തകര്‍ന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.