കൊടുങ്ങല്ലൂർ ഗോപിയോട് കാലം മാപ്പ് കൊടുക്കുമോ ?

കൊടുങ്ങല്ലൂർ ഗോപിയോട് കാലം മാപ്പ് കൊടുക്കുമോ ?
January 04 23:41 2019 Print This Article

യേശുക്രിസ്തുവിന്റെ സുവിശേഷം സമാധാനത്തിന്റെയും സ്നേഹത്തിന്റെതും ആണ് എന്നതിൽ തർക്കം ഇല്ല. ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശു തന്റെ ശിഷ്യന്മാരെയും അത് തന്നെയാണ് പഠിപ്പിച്ചത്. എന്നാൽ സമകാലികമായ ചിലതു കാണുമ്പോൾ ചില കാര്യങ്ങൾ നാം മറന്നാലും സോഷ്യൽ മീഡിയ ഓർമ്മിപ്പിക്കും. സുഹൃത്തുക്കളെ നാം പറഞ്ഞു വരുന്നത് കൊടുങ്ങല്ലൂർ ഗോപി.എന്ന വ്യകതിയെക്കുറിച്ചാണ്. ചില മാസങ്ങൾക്കുമുമ്പ് കൊടുങ്ങല്ലൂരിൽ ഒരു പാസ്റ്ററെ ഗോപി എന്ന വ്യക്തി മർദ്ദിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്തുവരാൻ ഇടയായി. അദ്ദേഹത്തിനെതിരെ നിയമപരമായ നടപടികളും കേരളാ പോലീസ് സ്വീകരിച്ചിട്ടുണ്ട് എന്ന കേട്ടുകേൾവിയും ഉണ്ട്. അപ്പോൾത്തന്നെ ഉപദ്രവം കിട്ടിയ പാസ്റ്റർമാർ അത് വൈറൽ ആക്കാനോ, ഗോപിയെ ഉപദ്രവിക്കാനോ ശ്രമിച്ചില്ല. ഹർത്താലോ സമരമോ ഉണ്ടാക്കിയില്ല. അപ്പോളും സോഷ്യൽ മീഡിയയുടെ ഇടപെടൽ ശ്കതമായിരുന്നു. അതുപോലെ ഇന്നലെ
ഹർത്താലിനോടനുബന്ധിച്ച് ഗോപി പോലീസിനെ വെട്ടിച്ചോടുന്ന ചിത്രവും പോസ്റ്റും ഇപ്പോൾ വൈറലായിരിക്കുന്നു.
പ്രതികാരം യഹോവക്കുള്ളത് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ
പ്രചരിക്കുന്നത്. ഈ വിഷയത്തിൽ മനഃപ്പൂർവ്വമായിട്ടല്ല എങ്കിൽപ്പോലും അനേക ക്രൈസ്തവരുടെ ചങ്കിൽ വേദന ഉളവാക്കിയ ഒരു വിഷയം ആയതുകൊണ്ടാവും പ്രതികരണങ്ങളും അത്തരത്തിൽ ആയത്‌. എന്നാൽ തെറ്റ് ചെയ്യാത്തവരെ ശിക്ഷ നമ്മൾ വിധിക്കുന്നില്ല അതിനെ ചൂണ്ടി കാട്ടാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാനസാന്തരം, അനുതാപം, മനസ്താപം ഉണ്ടായാൽ എക്കാലവും ക്രൈസ്തവസമൂഹം സന്തോഷിക്കാറുണ്ട്. ലോകചരിത്രത്തിൽ യേശുക്രിസ്തുവിനു എതിരായി സംസാരിച്ചവരും പാസ്റ്റേഴ്സിനെ ഉപദ്രവിച്ചവരും പിൽക്കാലത്തു അനുതാപപ്പെട്ടിട്ടുണ്ട്.
നിയമപരമായി ഈ വിഷയത്തെ സമീപിക്കുവാൻ നമുക്ക് അവകാശമുണ്ട്.എന്നാൽ ഒരു മനുഷ്യനെ വീണ്ടും തെറ്റിലേക്ക്‌ തള്ളിയിടാനോ അവരുടെ പതനം കണ്ടു സന്തോഷിക്കാനോ കഴിയുകയില്ല അതല്ലല്ലോ ക്രിസ്തു പഠിപ്പിച്ച ദൈവസ്നേഹം. മറ്റുള്ളവരെ ശത്രുവായി കാണുന്ന സമീപനം ദൈവീകമല്ല. അതുകൊണ്ടുതന്നെ പ്രതികാരവും കയ്പ്പും, പകയും ഉളവാക്കുന്ന പോസ്റ്റുകൾ, സംസാരം ഒഴിവാക്കുന്നതല്ലേ ഉത്തമം?
ഗോപിക്ക് മാനസാന്തരമുണ്ടാകാൻ പ്രാർത്ഥിക്കാം. അപ്പോൾ തന്നെ സത്യം അസത്യം ആകുന്നില്ല താനും. യഹോവക്ക് മാത്രം വിട്ടുകൊടുക്കാൻ പറ്റുന്ന വിഷയം ആണ് എന്നതിൽ തർക്കം ഇല്ല അപ്പോൾ തന്നെ മാധ്യമക്കാർക്കും സോഷ്യൽ മീഡിയയ്ക്കും പറയാവുന്നത് മറക്കുന്നില്ല. നാം വിതയ്ക്കുന്നത് കൊയ്യും എന്നതിൽ സംശയം ഇല്ല. എങ്കിലും ദൈവത്തിന്റെ സ്നേഹത്തിൽ നിന്നും ഗോപിയെയും അന്യം നിർത്തുന്നില്ല. അപ്പോൾ തന്നെ കേരളത്തിന്റെ മണ്ണിൽ ഇനി മറ്റൊരു ഗോപി ഉണ്ടാകാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും കൂടിയാണ് ഇത്തരം സംഭവങ്ങൾ എന്നത് നാം മറക്കരുത്. ലോകം ഗോപിയോട് കണക്കു തീർത്തു. ദൈവമോ തന്നെ ഇപ്പോളും കാത്തിരിക്കുന്നു
പ്രിയ ഗോപി മടങ്ങി വരിക..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.