കൊടുങ്ങല്ലൂര്‍ സംഭവത്തില്‍ നടപടി വേണം: ചെന്നിത്തല

കൊടുങ്ങല്ലൂര്‍ സംഭവത്തില്‍ നടപടി വേണം: ചെന്നിത്തല
June 10 21:24 2018 Print This Article

കൊച്ചി: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍മാരെ ആക്രമിച്ച ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകരെ പൊലീസ് പിടികൂടാത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഘപരിവാര്‍ വര്‍ഗീയവാദികള്‍ക്ക് സ്റ്റേഷനില്‍ കസേര ഇട്ടു നല്‍കുകയാണ് പോലീസ് ചെയ്തത്. എന്നാല്‍ കൊടുങ്ങല്ലൂരില്‍ ഇക്കൂട്ടരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാതെ രക്ഷപെടുത്തുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പാസ്റ്റര്‍മാരെ ഉപദ്രവിക്കുന്നവരുടെ വീഡിയോയും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

ലഹരിക്കെതിരെ പ്രചരണം നടത്തുന്നവരെ ആക്രമിക്കുന്നത് തടയാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലും പൊലീസിനായിട്ടില്ല. കേരളാ പൊലീസ് കഴിവ് കേടിന്‍റെ മറ്റൊരു പേരായി മാറുന്നത് പിണറായിയുടെ ഭരണത്തിന്‍ കീഴിലാണ്. പണി അറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിച്ചു ആഭ്യന്തര വകുപ്പ് കസേര പിണറായി വിജയന്‍ ഒഴിഞ്ഞില്ലെങ്കില്‍ വര്‍ഗീയവാദികള്‍ ഈ നാടിന്‍റെ സമാധാനം ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ്താവനയും ഫേസ്ബുക് പോസ്റ്റും എഴുതിയുള്ള നിയന്ത്രണമല്ല വേണ്ടത്. ജനങ്ങള്‍ക്ക്‌ വേണ്ടി പൊലീസ് ഈ നാട്ടില്‍ ഉണ്ടെന്ന വിശ്വാസമാണ് അടിയന്തരമായി സൃഷ്ടിക്കേണ്ടത്. പിണറായിയുടെ കഴിവുകേടിന് ഓരോ ദിവസവും വന്‍വിലയാണ് നാട് കൊടുക്കേണ്ടിവരുന്നത്. പാസ്റ്റര്‍മാരെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ നടപടിയാണ് പിണറായീ ഇനി വേണ്ടതെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

പറവൂരിൽ മുജാഹിദ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഘപരിവാർ വർഗീയവാദികൾക്കു സ്റ്റേഷനിൽ കസേര ഇട്ടു നൽകുകയാണ് പോലീസ് ചെയ്തത്. എന്നാൽ കൊടുങ്ങല്ലൂരിൽ ഇക്കൂട്ടരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാതെ രക്ഷപെടുത്തുകയാണ് പോലീസ് ചെയ്യുന്നത്. ലഹരിക്കെതിരെ പ്രചരണം നടത്തുന്നവരെ ആക്രമിക്കുന്നത് തടയാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല.കേരളാ പോലീസ് കഴിവ് കേടിന്റെ മറ്റൊരു പേരായി മാറുന്നത് പിണറായിയുടെ ഭരണത്തിൻ കീഴിലാണ്.പണി അറിയാവുന്ന ആരെയെങ്കിലും ഏൽപ്പിച്ചു ആഭ്യന്തര വകുപ്പ് കസേര പിണറായി വിജയൻ ഒഴിഞ്ഞില്ലെങ്കിൽ വർഗീയവാദികൾ ഈ നാടിന്റെ സമാധാനം ഇല്ലാതാക്കും. പ്രസ്താവനയും ഫേസ്ബുക് പോസ്റ്റും എഴുതിയുള്ള നിയന്ത്രണമല്ല വേണ്ടത്.ജനങ്ങൾക്ക്‌ വേണ്ടി പോലീസ് ഈ നാട്ടിൽ ഉണ്ടെന്ന വിശ്വാസം ആണ് അടിയന്തരമായി സൃഷ്ടിക്കേണ്ടത്.പിണറായിയുടെ കഴിവുകേടിനു ഓരോ ദിവസവും വൻവിലയാണ് നാട് കൊടുക്കേണ്ടിവരുന്നത്. ഹിന്ദുരാഷ്ട്രത്തിന്റെ പേരിൽ പാസ്റ്റർമാരെ ഉപദ്രവിക്കുന്ന ക്രിമിനലിനെ ഈ വീഡിയോയിൽ കൃത്യമായി കാണാം.നടപടിയാണ് പിണറായീ ഇനി വേണ്ടത്

Posted by Ramesh Chennithala on Sunday, June 10, 2018

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.