കൊച്ചി മെട്രോയുടെ സര്‍വിസ് ട്രയലിന് തുടക്കമായി

കൊച്ചി മെട്രോയുടെ സര്‍വിസ് ട്രയലിന് തുടക്കമായി
May 10 05:50 2017 Print This Article

കൊ​ച്ചി: കൊ​ച്ചി മെ​ട്രോയുടെ ഒ​ന്നി​ല​ധി​കം ട്രെ​യി​നു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ര്‍​വി​സ്​ ട്ര​യ​ലി​ന്​ തു​ട​ക്ക​മാ​യി. സ​ര്‍​വി​സ്​ ന​ട​ത്താ​ന്‍ കേ​ന്ദ്ര മെ​ട്രോ റെ​യി​ല്‍ സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ അ​ന്തി​മാ​നു​മ​തി ല​ഭി​ച്ച​തിന് പിന്നാലെയാണ് സ​ര്‍​വി​സ്​ ട്ര​യ​ല്‍ നടത്തുന്നത്. രാവിലെ ആറു മണിക്ക് ആലുവയില്‍ നിന്ന് രണ്ട് ട്രാക്കുകളിലാണ് ട്ര‍യല്‍ പുരോഗമിക്കുന്നത്. സിഗ്നല്‍ സംവിധാനവും യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള അനൗണ്‍സ്മെന്‍റ് സംവിധാനവുമാണ് ട്രയലില്‍ ഉള്‍പ്പെടുന്നത്. ശേ​ഷി​ക്കു​ന്ന അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണം, യാ​ത്ര​ക്കാ​ര്‍​ക്ക്​ സ്​​മാ​ര്‍​ട്ട്​ കാ​ര്‍​ഡ്​ വി​ത​ര​ണം എ​ന്നി​വ​യാ​ണ്​ ഇ​നി ന​ട​ക്കാ​നു​ള്ള​തെന്ന് കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്​ (കെ.​എം.​ആ​ര്‍.​എ​ല്‍) അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മെട്രോ സര്‍വീസിന്‍റെ ഉ​ദ്​​ഘാ​ട​ന തീ​യ​തി മാ​ത്ര​മാ​ണ്​ ഇ​നി തീ​രു​മാ​ന​മാ​കാ​നു​ള്ള​ത്. അ​ടു​ത്ത​മാ​സം ആ​ദ്യം ത​ന്നെ ഉ​ദ്​​ഘാ​ട​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​തി​ന്​ മു​മ്ബ്​ കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്നു​ണ്ടെ​ങ്കി​ല്‍ ഇൗ ​മാ​സം അ​വ​സാ​നം ന​ട​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇൗ ​മാ​സം പ​കു​തി​ക്ക്​ ശേ​ഷം എ​ന്ന്​ വേ​ണ​മെ​ങ്കി​ലും ഉ​ദ്​​ഘാ​ട​നം ന​ട​ത്താ​വു​ന്ന വി​ധ​ത്തി​ലാ​ണ്​ ഒ​രു​ക്കം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇന്ന് സ​ര്‍​വി​സ്​ ട്ര​യ​ല്‍ തു​ട​ങ്ങിയെ​ങ്കി​ലും പൂ​ര്‍​ണ​സ​ജ്ജ​മാ​യ സ​ര്‍​വി​സി​​​​​െന്‍റ രൂ​പ​ത്തി​ലാ​യി​രി​ക്കി​ല്ല. അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും പ​രീ​ക്ഷ​ണ കാ​ല​യ​ള​വി​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ല്ലാ സം​വി​ധാ​ന​വും പൂ​ര്‍​ണ​മാ​യും തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ സ​ര്‍​വി​സ്​ ട്ര​യ​ല്‍ തു​ട​രും. തു​ട​ര്‍​ന്ന്​ സ​ര്‍​വി​സു​ക​ളു​ടെ സ​മ​യ​ക്ര​മം ഉ​ള്‍​പ്പെ​ടു​ത്തി ഷെ​ഡ്യൂ​ള്‍ ത​യാ​റാ​ക്കും. മൂ​ന്നു കോ​ച്ചു​ള്ള ആ​റു ട്രെ​യി​നാ​കും തു​ട​ക്ക​ത്തി​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തു​ക. രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 11 വ​രെ 10 മി​നി​റ്റ്​ ഇ​ട​വി​ട്ടാ​കും സ​ര്‍​വി​സ്.

ആ​ലു​വ മു​ത​ല്‍ പാ​ലാ​രി​വ​ട്ടം വ​രെ 13 കി​ലോ​മീ​റ്റ​റാ​ണ്​ ഉ​ദ്​​ഘാ​ട​ന സ​ജ്ജ​മാ​യ​ത്. ഇ​തി​നി​ട​യി​ല്‍ 11 സ്​​റ്റേ​ഷ​നു​ണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.