കൈക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ കസ്റ്റഡിയില്‍

കൈക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ കസ്റ്റഡിയില്‍
June 02 12:45 2018 Print This Article

കൊച്ചി: മൂന്നു ദിവസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച്‌ കടന്നകളയാന്‍ ശ്രമിച്ച മാതാപിതാക്കള്‍ പിടിയിലായി. എറണാകുളം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വടക്കാഞ്ചേരി സ്വദേശി ടിറ്റോയും ഭാര്യയും പൊലിസ് കസ്റ്റഡിയിലാണ്.  കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്ബത്തിക ശേഷിയില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് ടിറ്റോ പോലീസില്‍ മൊഴി നല്‍കി.

മൂന്ന് ദിവസം പ്രായമായ കൈക്കുഞ്ഞിനെയെടുത്ത യുവതിയും മൂന്ന് വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയുടെ കൈപിടിച്ച്‌ യുവാവും പള്ളിയിലേക്ക് കടക്കുന്നത് കാമറയില്‍ ദൃശ്യമാണ്. പ്രസവം കഴിഞ്ഞതിന്റെ അവശത സ്ത്രീയുടെ മുഖത്തും നടത്തത്തിലും വ്യക്തമാണ്.

പിന്നീട് പള്ളിയിലെ പാരീഷ് ഹാളില്‍ ഒഴിഞ്ഞ മൂലയില്‍ റോസ് കളറിലുള്ള ടര്‍ക്കിയില്‍ പൊതിഞ്ഞ കുഞ്ഞിനെ യുവാവ് ഉപേക്ഷിക്കുകയായിരുന്നു. പാരീഷ് ഹാളിലേക്ക് കുഞ്ഞിനെയുംകൊണ്ട് ഒറ്റയ്‌ക്കെത്തിയ യുവാവ് ചുറ്റുപാടും നിരീക്ഷിക്കുന്നതും കുഞ്ഞിന്റെ നെറ്റിയില്‍ ഉമ്മ വച്ച ശേഷം നിലത്ത് വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പള്ളിയിലുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് എളമക്കര പൊലിസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.