കുമ്പനാട് : ഇവാ. അജു അലക്സ് അദ്ധ്യക്ഷനായും, ഇവാ. ഷിബിൻ സാമുവേൽ സെക്രട്ടറിയായും, വെസ്ലി പി. എബ്രഹാം ട്രഷററായും മെയ് 23 ന് ചുമതലയേറ്റ, 2018 – ’21 കാലയളവിലെ എട്ട് അംഗ PYPA കേരള സംസ്ഥാന ഭരണസമിതിയുടെ പ്രവർത്തന ഉത്ഘാടനം നാളെ (ജൂൺ 23 ന്) കൊട്ടാരക്കരയിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ. സി. തോമസ് നിർവഹിക്കും.
സമർപ്പണ ശുശ്രുഷയുടെ മുന്നോടിയായി, ഇന്ന് (ജൂൺ 22 ന്) വൈകിട്ട് 4 മണിക്ക് അടൂർ സെൻട്രലിൽ (ഗാന്ധി സ്ക്വയർ) പരസ്യയോഗവും തുടർന്ന് പാ. ജി. തോമസ്കുട്ടിയുടെ (ഐപിസി നിലമേൽ സെന്റർ ശുശ്രുഷകൻ) അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുയോഗത്തിൽ പാ. അജി ആന്റണി (റാന്നി) വചന ശുശ്രുഷയും നിർവഹിക്കും. സ്റ്റാൻലി വയല, ജോൺസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ ഗാനശുശ്രുഷ നടത്തപ്പെടും.
ജൂൺ 23 ന് രാവിലെ നടക്കുന്ന കാത്തിരിപ്പ് യോഗത്തിൽ പാ. ശരത് പുനലൂർ മുഖ്യ സന്ദേശം നൽകും. ഉച്ചയ്ക്ക് ശേഷം മധ്യസ്ഥ പ്രാർത്ഥന നടത്തപ്പെടും. കേരള തിയോളജിക്കൽ സെമിനാരി, കൊട്ടാരക്കരയിൽ വൈകിട്ട് നടത്തുന്ന സമാപന സമ്മേളനത്തിൽ പാ. വി. പി. ഫിലിപ്പ് വചന ശുശ്രുഷ നിർവ്വഹിക്കും. സുവി. സാമുവേൽ വിത്സനോടൊപ്പം പി.വൈ.പി.എ കേരള സ്റ്റേറ്റ് ക്വയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.