ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ കത്തും ചില യാഥാർഥ്യങ്ങളും

ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ കത്തും ചില യാഥാർഥ്യങ്ങളും
September 21 00:26 2017 Print This Article

ഐ പി സി കേരളാ സ്റ്റേറ്റ് കൗൺസിൽ അച്ചായന്മാരുടെ കത്ത് കിട്ടി, എന്നാൽ കൃത്യസമയത്ത് മറുപടി അയക്കാൻ സാധിക്കാത്തതിനാൽ ഖേദം അറിയിക്കുന്നു. തിരക്കായതിനാൽ ഇന്ന് അല്പം സമയം കിട്ടി മറുപടി അയക്കുന്നു. താമസിച്ചതിൽ സദയം
ക്ഷമിക്കുക!! മറുപടി പ്രതീക്ഷിച്ചുകൊണ്ട്.
സ്വലേ…


ഈ കുറിപ്പിന്റെ ആധാരം ചില ദിവസങ്ങൾ മുമ്പ് ഐ പി സി സ്റ്റേറ്റ് കൗൺസിൽ കേരളത്തിലെ സഭകൾക്ക് അയച്ച കത്തിൽ എഴുതിയിരിക്കുന്ന അസത്യമായകാര്യങ്ങളുടെ ചില സത്യങ്ങൾ ഐ പി സി വിശ്വാസികൾ മനസ്സിലാക്കണം എന്നതുമാത്രമാണ്.
ഈ കത്തിൽ ഒപ്പിട്ടിരിക്കുന്നത് സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ സി തോമസ്‌, സ്റ്റേറ്റ് സെക്രട്ടറി പാ. ഷിബു നെടുവേലി, സ്റ്റേറ്റ് ട്രഷറാർ.ബ്ര. ജോയി താനവേലി
അപ്പോൾ ഈ മൂന്നുപേരും ഒരുപോലെ ഭോഷ്ക് പറഞ്ഞും,എഴുതിയും ദൈവജനത്തെ കബളിപ്പിക്കുന്നു. ഇപ്പോൾ മാത്രമല്ല, നാളുകളായി ഇതു തന്നെ ചെയ്തും വരുന്നു.
ഇനിയും കത്തിലെ വിവരങ്ങൾ :
1)- കേരളത്തിലെ പ്രവർത്തനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നും വരുമാനം ഇല്ല.
ശുദ്ധ നുണ… ആരെയാണ് നിങ്ങൾ വിഡ്ഢികളാക്കുന്നത്? വിശ്വാസികളെയോ? അതോ പണം കൊടുക്കുന്ന വിദേശ സഭകളെയോ ?
A – തിരുവമ്പാടി ഏറിയായിലെ 40-45 സഭകൾക്ക് നാളുകളായി സഹായം എത്തിക്കുന്നത് ഐ പി സി ഹെബ്രോൻ ഹൂസ്റ്റൺ അല്ലേ ?
B- വൈക്കം സെന്ററിൽ ഉള്ള സഭകൾക്ക് സഹായം എത്തിക്കുന്നത് ഡാലസിൽ ഉള്ള ഐ പി സി ഫിലദെൽഫിയ സഭയല്ലേ ?
C- പാമ്പാടി സഭകൾക്ക് സഹായം ചിക്കാഗോയിലുള്ള അലക്സ് കോശി
D- ഇരിങ്ങാലക്കുട ഏറിയാ സഭകൾക്ക് ദുബായിൽ നിന്നും പാസ്റ്റർ. ഗർസീം അല്ലേ ?
E- തിരുവനന്തപുരം സൗത്ത് സെന്ററിനു സഹായം എത്തിക്കുന്നത് പാസ്റ്റർ. ജോർജ്ജ് ശാസ്ത്രിയുടെ മകനല്ലേ ?
F- തിരുവനന്തപുരം വെള്ളറട ഏറിയാ സഭകൾക്ക് സഹായം എത്തിക്കുന്നത് ഹൂസ്റ്റണിൽ ഉള്ള ബ്രദർ. കെ സി ജേക്കബ് അല്ലേ ?
G-തിരുവനന്തപുരം വെസ്റ്റ് ( സ്റ്റേറ്റ് പ്രസിഡന്റ് പാ. കെ സി തോമസിന്റെ സെന്റർ ) സഹായം എത്തിക്കുന്നത് പാസ്റ്റർ. വി റ്റി തോമസ്‌. ഡാളസ് ( കാൽവറി പെന്തക്കോസ്ത് ചർച്ച്, ഡാളസ് ) അല്ലേ ?
H- കിളിമാനൂർ സഭകൾക്ക് കുവൈറ്റിൽ നിന്നും
ഒരു സഹോദരൻ അല്ലേ ?
I- അടൂർ വെസ്റ്റ് സെന്റർ സഭകളെ സഹായിക്കുന്നത് ബഞ്ചമിൻ വർഗ്ഗീസ് അല്ലേ ?
J-കുലശേഖരം സഭകൾക്ക് ഗൾഫിൽ
നിന്നും സഹായം ?
K -ഉപ്പുതറ – ഫ്ലോറിഡ ജോൺ തോമസ്‌ അല്ലേ ?
L-നെടുങ്കണ്ടം സഭകൾക്ക് ബഹറിൻ ഐ പി സി സഭ ?
M – നെടുമ്പാശ്ശേരി സഭകൾക്ക് കാനഡയിൽ
നിന്നും നോബിൾ ? ( കുറ്റിപ്പുറം, പെരിന്തൽമണ്ണ, ഇരിട്ടി ) എന്നീ സഭകൾക്കും സഹായം തരുന്നതും നോബിൾ അല്ലേ ?
N -നെല്ലിയാംപതി, നെൻമറ സഭകൾക്ക് സഹായം
കുവൈറ്റ് ഐ പി സി ?
O- ആലപ്പുഴ വെസ്റ്റ് സെന്റർ അബുദബിയിലുള്ള
പാസ്റ്റർ. ജോർജ്ജ് മാത്യു അല്ലേ ?

P- ഐ പി സി ഒക്ലഹോമ വായനാണ് ജില്ലയെ സഹായിക്കുന്നു.
ഹൂസ്റ്റൺ ഐ പി സി ഹെബ്രോൻ 50ൽ കൂടുതൽ സഭകളെ സഹായിക്കുന്നു.
അമേരിക്ക, ഗൾഫ്, യുക്കെ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ സഭയുടെ ആവശ്യങ്ങൾ പറഞ്ഞു വർഷാ വർഷം വിസിറ്റ് ചെയ്ത് 10
കോടിക്കുമുകളിൽ പിരിക്കുന്നു.. ഇതൊക്കെ എങ്ങോട്ടു പോയി ?
ഡിജിറ്റൽ ഐ ഡിയുടെ പേരിൽ 15 ലക്ഷം പിരിച്ചില്ലേ, അതിന് എന്തു സംഭവിച്ചു ? ഐ ഡി
പ്രിന്റിങ്ങിന് ചിലവായതോ, വെറും 45000 മാത്രം.
സ്റ്റേറ്റ് സെക്രട്ടറിയുടെ അളിയന് മാസം 25000
വെച്ചു കൊടുക്കാൻ വീണ്ടും കേരളത്തിലുള്ളവരെ പിഴിയണോ ?
2) 20 % സഭകൾ ആത്മീയ സ്വയം പര്യാപ്തത നേടിയെന്ന് സ്റ്റേറ്റ് കൗൺസിൽ, അതെങ്ങനെയാ സഭകൾ ആത്മീയ സ്വയം പര്യാപ്തത നേടുന്നത് ?
അപ്പോൾ ഇനിയും ദൈവത്തിന്റെ ആവശ്യമുണ്ടോ ?

കേസും കോടതിയും, കള്ളസത്യവാങ്മൂലവും ഒക്കെ ആയി ദൈവസഭയെ മുടിച്ച ഇങ്ങനെ ഭോഷ്കു പറയുന്ന നേതൃത്വത്തെ ദൈവമക്കൾ തിരിച്ചറിയേണം
ഇവരുടെ വ്യാജ പ്രസ്താവനകളും, മുതലക്കണ്ണുനീരും കണ്ട് ഇവരോട് ആരും സഹതപിക്കേണ്ട കാര്യമില്ല. ദൈവം പോലും ഉമിണ്ണുകളഞ്ഞ ഇവരെ വിശ്വാസികൾ എന്തിനു താങ്ങണം ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.