കേരളത്തില്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന സൗജന്യം

കേരളത്തില്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന സൗജന്യം
February 26 16:34 2021 Print This Article

തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളത്തില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കാതിരിക്കാന്‍ സാധിക്കില്ല. കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാന്‍ സാഹചര്യമുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധന നടത്തണം. വീട്ടില്‍ ക്വാറന്റീനില്‍ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അതിനിടെ, സംസ്ഥാനത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന മൊബൈല്‍ ആര്‍ടി പിസിആര്‍ പരിശോധന ലാബുകള്‍ നാളെ പ്രവര്‍ത്തനം തുടങ്ങുകയാണ്. പരിശോധനക്ക് 448 രൂപ മാത്രമാണ് ചാര്‍ജ്. 24 മണിക്കൂറിനകം പരിശോധന ഫലം നല്‍കാത്ത ലബോറട്ടികളുടെ ലൈസന്‍സ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന നിരക്കാണ് ഇതുവരെ ആര്‍ടിപിസിആര്‍ പരിശോധനക്ക് സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്നത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.