കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ ഏപ്രില്‍ ആറിന്​ ഒറ്റഘട്ടമായി നടക്കും; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ട്

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ ഏപ്രില്‍ ആറിന്​ ഒറ്റഘട്ടമായി നടക്കും; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ട്
February 26 17:33 2021 Print This Article

ന്യൂഡല്‍ഹി: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏ​പ്രില്‍ ആറിന്​ നടക്കുമെന്ന്​ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു.

പശ്ചിമബംഗാള്‍, തമിഴ്​നാട്​, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ്​ തീയതിയും ​പ്രഖ്യാപിച്ചു. പരീക്ഷകളും ഉത്സവങ്ങളും കണ​ക്കിലെടുത്താണ്​ തീയതി തീരുമാനിച്ചത്​.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം മാ​ര്‍​ച്ച്‌ ഒ​ന്നി​ന് പു​റ​പ്പെ​ടു​വി​ക്കും. നാ​മ​നി​ര്‍‌​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച്‌ 20 ആ​ണ്. പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച്‌ 22. തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ല്‍ ആ​റി​നും ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് ര​ണ്ടി​നും ന​ട​ക്കും. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ന​ട​ക്കും. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

80 വയസ്സിന്​ മുകളിലുള്ളവര്‍ക്ക്​ പോസ്റ്റല്‍ വോട്ട്​ സൗകര്യമുണ്ടാകും. കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ വോട്ടിങ്​ സമയം ഒരു മണിക്കൂര്‍ നീട്ടും. വിരമിച്ച ഉദ്യോഗസ്​ഥര്‍ നിരീക്ഷകരാകും. പ്രചാരണ വാഹന റാലിക്ക്​ അഞ്ച്​ വാഹനങ്ങള്‍ മാത്രം. പത്രിക നല്‍കാന്‍ സ്​ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. ഓണ്‍ലൈനായും പത്രിക നല്‍കാം. വീട്​ കയറിയുള്ള ​പ്രചാരണത്തിന്​ അഞ്ച്​ പേര്‍ മാത്രം മതി. ആയിരം വോട്ടര്‍മാര്‍ക്ക്​ ഒരു ബൂത്തായിരിക്കും. എല്ലാ ബൂത്തുകളും കെട്ടിടത്തിന്‍റെ താ​ഴെ നിലയിലാകും. ദീപക്​ മിശ്ര കേരളത്തിലെ പൊലീസ്​ നിരീക്ഷകന്‍.

കേരളത്തില്‍ 40,771 പോളിങ്​ സ്​റ്റേഷനുകളാണുള്ളത്​.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.