തിരുവനന്തപുരം: കേരളത്തില്‍ 10 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ഇന്ന് സ്ഥിരീകരിച്ചവരില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഒരു മാധ്യമപ്രവര്‍ത്തകനുമുണ്ട്. കാസര്‍കോട്ടെ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
കൊല്ലത്തുള്ള അഞ്ച് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഒരാള്‍ ആന്ധ്രപ്രദേശില്‍ നിന്ന് വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയതാണ്. കാസര്‍കോട്ട് ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്.
സംസ്ഥാനത്ത് ഇതുവരെ 495 പേര്‍ക്കാണ് കൊവിഡ്- 19 റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 123 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.