കേരളത്തിലെ അത്ഭുത പ്രവാചകന്മാർ എവിടെ ?

കേരളത്തിലെ അത്ഭുത പ്രവാചകന്മാർ എവിടെ ?
August 21 13:22 2018 Print This Article

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കുവേണ്ടി കേരളാ ഗവർമെന്റിനു താഴെ പറയുന്നവരുടെ സഹായം അത്യാവശ്യമുണ്ട്…

  • അങ്ങു ദൂരെയുള്ള വീടുകളിലെ ഉൾമുറിയിലെ അലമാരിയിൽ ഇരിക്കുന്ന മെഡിക്കൽ റിപ്പോർട്ട്, അതെഴുതിയ ഡോക്ടറുടെ പേര്. രോഗം, വീട്ടിലെ മുറികളുടെഎണ്ണം, കസേരയുടെ കളർ,പാസ്സ് പോർട്ട് നമ്പർ ഇങ്ങനെയുള്ള പല കാര്യങ്ങളും ആത്മാവിൽ കണ്ടു വിളിച്ചുപറയാൻ കഴിവുള്ള അടൂർ പ്രോഫറ്റ് ടിജോ തോമസ്.
  • പൊതുവേദിയിൽ പൾസ് പോലും നിലച്ചു മരിച്ച കുഞ്ഞിനെ ഉയിർപ്പിച്ച്‌ അത്ഭുതം പ്രവർത്തിച്ചു മാതാവിനെ ഏൽപ്പിച്ച പ്രോഫറ്റ് അനി ജോർജ്ജ്.
  • സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ അകത്തുപോലും ഉള്ളചെറിയ മുഴകളെപ്പോലും കാണാനുള്ള കഴിവും സ്ത്രീ ശരീരത്തിൽ ഉള്ള വൈറ്റമിൻസിന്റെ കുറവുപോലും പ്രവചിക്കാൻ കഴിവുള്ള പ്രവാചകൻ അഞ്ചൽ അപ്പോസ്തലൻ ജോൺ താരു
  • ക്യാൻസറും, മരുന്നുകൊണ്ട് മാറാത്ത പല വ്യാധികളും ഒറ്റവാക്കിൽ സൗഖ്യമാക്കി ആംബുലൻസിന്റെ സ്‌ട്രെച്ചറിൽ കിടത്തി കൊണ്ടുവന്നവരെ എഴുന്നേൽപ്പിച്ചു നടത്തിയ സജിത്ത് ജോസഫ് കണ്ണൂർ.
  • ഡോക്ടർമാർ ദിവസങ്ങൾ മാത്രം വിധികല്പിച്ചു വീട്ടിൽ വിട്ട പല രോഗികളേയും സൗഖ്യമാക്കുകയും കേരളത്തിലെ അസംബ്ലി തിരഞ്ഞെടുപ്പിൽ 23,000 വോട്ടിന്റെ പൂരിപക്ഷത്തിൽ വിജയിക്കും എന്ന് ഒരു പ്രമുഖ രാഷ്ട്രീയക്കാരനോട് പ്രവചിച്ച കൊട്ടാരക്കര അത്ഭുത വീരൻ ടിനു ജോർജ്ജ്.

കേരളത്തിലെ ഈ അഞ്ചു അത്ഭുത വീരന്മാരെ കേരളാ ഗവർമെന്റ് തിരക്കുന്നു.ഈ കാലഘട്ടത്തിന്റ പ്രവാചകൻ സാമച്ചനും, ശിഷ്യൻ സാം ജോസഫ് കുമരകവും, എല്ലാ മാസവും മുടങ്ങാതെ മാസഫലം പറയുന്ന കണിയാൻ റെയ്‌സൺ തോമസും അങ്ങനെ എത്രയെത്ര സിദ്ധന്മാർ ഉള്ള നാടായിരുന്നു കേരളം. ആർക്കും വെള്ളപ്പൊക്കം വെളിപ്പെട്ടും ഇല്ല. വെള്ളം പൊങ്ങിയപ്പോൾ ആരേയും കേരളത്തിൽ കാണാനും ഇല്ല. (ഇവരെല്ലാം ഇപ്പോൾ ഒളിവിലാണ്, വെള്ളം താഴുമ്പോൾ തവളകൾ ചാടിവരും പോലെ രംഗത്തുവരും ) ഈ ദുരന്തത്തിൽ പലരേയും കാണാതായിരിക്കുന്നു.  കുഞ്ഞുങ്ങൾ, പ്രായമുള്ളവർ എവിടെയാണെന്ന് ആർക്കും അറിയില്ല. ഈ സിദ്ധന്മാർ ഇവർ എവിടെയാണെന്ന് പ്രവചിച്ചാൽ വളരെപ്പെട്ടെന്നു കണ്ടുപിടിക്കാമായിരുന്നു.

മരണപ്പെട്ട പലരുടെയും ബോഡി ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല. അതൊക്കെ എവിടെയാണ് മറഞ്ഞുകിടക്കുന്നത് എന്നുപ്രവചിച്ചാൽ വേഗത്തിൽ ബോഡി കണ്ടുകിട്ടും. ദുരന്തം കഴിഞ്ഞു ഭവനങ്ങളിൽ മടങ്ങിചെന്നവരെ പലയിടത്തും പാമ്പു കടിച്ചു ആരുടെ, ഏതൊക്കെ മുറിയിൽ. അലമാരിയിൽ, മേശയിൽ, കബോർഡിൽ ഒക്കെ പാമ്പ് ഒളിച്ചിരിക്കുന്നു എന്നു പ്രവചിച്ചാൽ പാമ്പുകടിയിൽ നിന്നും ജനത്തെ രക്ഷിക്കാമായിരുന്നു.

  • തെളിയിക്കപ്പെടാത്ത പലകേസിലും തെളിവ് ഉണ്ടാക്കിത്തരാൻ ഞങ്ങൾക്ക് കേരളാ ഗവർമെന്റിന്റെ സഹായിക്കാൻ കഴിയും എന്നു പൊതുവേദിയിൽ വിളിച്ചുപറഞ്ഞ അടൂർ പ്രോഫറ്റ് ടിജോ തോമസ് എന്തുകൊണ്ട് ഒളിച്ചിരിക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ പോയി കണ്ടു കേരളത്തിലെ കഷ്ടത അനുഭവിക്കുന്ന ജനതയെ കരകയറ്റാൻ അങ്ങയുടെ അത്ഭുത സിദ്ദി ഉപയോഗിക്കു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ/ ജില്ലാ കളക്ടർ/ പോലീസ് അധികാരികൾ ഇദ്ദേഹത്തെ വിളിച്ചാൽ ഇപ്പോൾ കാണാതായ വ്യക്തികളെ കണ്ടുപിടിക്കാൻ സഹായിക്കും.  പക്ഷേ മുഖ്യമന്ത്രി വിളിക്കണം.

ദയവുചെയ്തു ഈ സിദ്ധന്റെ സിദ്ധി ഉപയോഗിക്കുക. നമ്മുടെ കേരളം എത്രയും പെട്ടന്നു കരകയറട്ടെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.