ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ഭിന്നത അതിരൂക്ഷമായ സാഹചര്യത്തില്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന. പ്രത്യേക അധികാരമുപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബേങ്കിന് നിര്‍ദേശങ്ങള്‍ നല്‍കിയതാണ് ഭിന്നത രൂക്ഷമാക്കിയത്.
ആദ്യമായാണു കേന്ദ്രസര്‍ക്കാര്‍ ആര്‍ബിഐ നിയമത്തിലെ ഏഴാംവകുപ്പ് പ്രയോഗിക്കുന്നത്. ബേങ്കിന്റെ സ്വയംഭരണാവകാശത്തിലുള്ള കൈകടത്തലാണ് കേന്ദ്രത്തിന്റേതെന്ന് റിസര്‍ന് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആരോപിച്ചിരുന്നു്. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് അടുത്തവര്‍ഷം വരെ കാലാവധിയുണ്ട്.
ധനമന്ത്രാലയവും റിസര്‍വ് ബേങ്കും തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രസ്താവന നടത്തുമെന്ന് സാമ്ബത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.