കുവൈറ്റ് സിറ്റി : കുവൈറ്റിലെ അബ്ബാസിയയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് പുതുക്കുളത്തില്‍ ബിജോയുടെ ഭാര്യ ഗോപിക (27) യാണ് കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
അക്രമിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് യുവതിയെ കുത്തുകയായിരുന്നു. വയറിനും കാലിനും മുഖത്തും കുത്തേറ്റ യുവതിയെ ഫര്‍വാനിയ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ എത്തിയ ഗോപിക വാതില്‍ തുറന്ന് കയറുന്നതിനിടെയായിരുന്നു അക്രണം. മോഷണശ്രമം പരാജയപ്പെട്ടതോടെ അക്രമി ഓടി രക്ഷപെട്ടു. തുടര്‍ന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ടാം നിലയില്‍ നിന്നും താഴത്തെ നിലയിലെത്തിയ ഗോപിക അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തുകയും ഗോപികയെ ആശുപത്രിയില്‍ എത്തിച്ച് ഉച്ചയോടെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
അബ്ബാനിയ ട്വിന്റിഫോര്‍ ഫാര്‍മസി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് ഗോപികയും ഭര്‍ത്താവും താമസിക്കുന്നത്.
കോട്ടയം കാരാപ്പുഴ സ്വദേശിനിയായ ഗോപിക ഒരു വര്‍ഷം മുന്‍പാണ് കുവൈറ്റില്‍ എത്തിയത്. ഭര്‍ത്താവ് ബിജോ അല്‍ ബാബ്റ്റെന് ഗ്രൂപ്പ് ആര്‍ഡ് നിസാന്‍ കുവൈറ്റ് ജീവനക്കാരനാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.