കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നേഴ്‌സ് മരിച്ചു

by Vadakkan | 10 November 2019 4:46 PM

കുവൈറ്റ്‌ സിറ്റി : ശനിയാഴ്ച (09/11/201 9) വൈകിയുണ്ടായ വാഹനാപകടത്തിൽ കെ.ഓ.സി.ആശുപത്രിയിൽ കെ.ആർ.എച്ച്‌ കമ്പനിയുടെ കീഴിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന മേഴ്സി ബിജു (44) നിത്യതയിൽ ചേർക്കപ്പെട്ടു.

കുവൈറ്റ്‌ സിക്സ്ത്‌ റിംഗ്‌ റോഡിനും അഹമ്മദി റോഡിനും ഇടയിലാണു അപകടം സംഭവിച്ചത്. നേഴ്‌സുമാരുമായി ജോലി സ്ഥലത്തേക്ക്‌ പോകുകയായിരുന്ന സ്വകാര്യ ട്രാൻപോർട്ട്‌ കമ്പനിയുടെ വാഹനവും സ്വദേശിയുടെ വാഹനവും തമ്മിൽ കൂട്ടിയിടിച്ചാണു അപകടമുണ്ടായത്‌.

ഇടിയുടെ ആഘാതത്തിൽ മേഴ്സി പുറത്തേക്ക്‌ തെറിച്ചുവീണതിനെത്തുടർന്ന് വാഹനത്തിന്റെ പിൻച്ചക്രത്തിനടിയിൽ കുടുങ്ങിയാണ് ദാരുണാന്ത്യം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റു നാല് നഴ്‌സുമാരും ഒരു സ്വദേശിയും അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും നില ഗുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ.

മരണമടഞ്ഞ മേഴ്‌സി അബ്ബാസിയയിൽ കുടുംബമായി താമസിച്ചു വരുന്നു. പരേത ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭാംഗമായ ബിജു സാമുവേലിന്റെ സഹധർമ്മണിയും കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റീത്ത് കുടുംബാംഗവുമാണ്. ഏ

കമകൾ പന്ത്രണ്ടു വയസുള്ള ബെറ്റി നാട്ടിലാണ്. നെല്ലിക്കുന്ന് ഐപിസി അംഗങ്ങളായ നെട്ടാറ വീട്ടിൽ (അതിർത്തിയിൽ) സമുവേലിന്റെയും എലിക്കുട്ടിയുടെയും മകനാണ് ബിജു സാമുവേൽ .

സന്തപ്ത കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Source URL: https://padayali.com/%e0%b4%95%e0%b5%81%e0%b4%b5%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95/