കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്റ്റേ

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്റ്റേ
May 10 05:33 2017 Print This Article

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച്‌ പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് സ്റ്റേ അനുവദിച്ചത്. ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് കോടതി നടപടി.

കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച്‌ ബലൂചിസ്താനില്‍ നിന്ന് പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. പാകിസ്താനെതിരെ ചാരവൃത്തി നടത്തിയതിന് തെളിവുണ്ടെന്ന് പറഞ്ഞ് പാക് സൈനിക കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഇന്ത്യക്ക് വേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്.

വധശിക്ഷ താല്‍ക്കാലികമായ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് കത്തയച്ചിട്ടുണ്ട്. നേരത്തെ പാകിസ്താന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് ഹൈദര്‍ ഷായെ ഇന്ത്യ വിളിച്ചു വരുത്തി കുല്‍ഭൂഷന്‍ ജാദവിന്റെ നിരപരാധിത്വം ധരിപ്പിച്ചിരുന്നു. പാകിസ്താന്‍ കള്ളക്കേസ് ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച്‌ പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.