കുമ്മന‌ം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണര്‍

കുമ്മന‌ം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണര്‍
May 25 21:37 2018 Print This Article

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കി. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ ഈ മാസം 28ന് കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് നിയമനം.

കുമ്മനം രാജശേഖരനടക്കമുള്ള കേരളത്തിലെ ബി ജെ പി നേതാക്കള്‍ക്ക് കേന്ദ്രം പരിഗണ നല്‍കുന്നില്ല എന്ന ആക്ഷേപം തിരുത്തുന്നതിന് വേണ്ടിയാണ് പുതിയ ഗവര്‍ണര്‍ നിയമനം എന്നാണ് സൂചന. മിസോറാം ഗവര്‍ണറാകുന്ന രാണ്ടമാത്തെ മലയാളിയാണ് കുമ്മനം രാജ ശേഖരന്‍. മുമ്ബ് വക്കം പുരുഷോത്തമന്‍ മിസോറാം ഗവര്‍ണറായിരുന്നു.

നിലവില്‍ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റായ കുമ്മനം മിസോറാമിലേക്ക് ചേക്കേറുമ്ബോള്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് എന്നതില്‍ വ്യക്തമായ തീരുമാനമായിട്ടില്ല. ശോഭാ സുരേന്ദ്രനടക്കമുള്ളവരുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.