കുമ്പനാട് ഹെബ്രോൻ പുരത്തു വീണ്ടും പ്രതിസന്ധികൾ

കുമ്പനാട് ഹെബ്രോൻ പുരത്തു വീണ്ടും പ്രതിസന്ധികൾ
October 12 21:00 2017 Print This Article

മാലിന്യപ്രശനത്തിന്റെ പേരിൽ അനേക വാർത്തകൾ പല സെക്കുലർ പത്രങ്ങളിലും ചാനലുകളിലും വന്നിട്ടും ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ ശ്രമിക്കാതെ നേതൃത്വം വീണ്ടും അതിനെ മൂടി വെക്കാനുള്ള ശ്രമം എന്തിനാണ് നടത്തുന്നത് ?

നാട്ടുകാരുടെ പരാതിയെ തുടർന്ന് വീണ്ടും പരിസ്ഥിതി വകുപ്പും, പഞ്ചായത്തും നാട്ടുകാരും ഇന്ന് കുമ്പനാട്ടു തടിച്ചു കൂടി.പ്രശ്നങ്ങളെ ഇതുവരെയും സീരിയസ് ആയി കാണാത്തവർ ഇന്ന് അന്തം വിട്ടു പോയി. ഇനിയും ഒരു തീരുമാനം എടുത്താൽ ഇത് വിളിച്ചു പറയുന്നവരുടെ മുൻപിൽ മുട്ട് മടക്കുകയാണ് എന്ന് ചിന്തിക്കാതെ ഉടനെ യാഥാർത്ഥ്യങ്ങളോട് സത്യ സന്ധമായി നയം കാണിക്കുകയും അതിനു ശാശ്വത പരിഹാരാഹാരം കാണുകയും ചെയ്‌യേണ്ടിയിരിക്കുന്നു.

പല സെക്കുലർ ചാനലുകളും, പത്രങ്ങളും ഇന്ന് കുമ്പനാട്ടു വന്നു സാഹചര്യങ്ങൾ വിശകലനം ചെയ്യുകയും, ഷൂട്ട് ചെയ്തു കൊണ്ട് പോകുകയും ചെയ്തു. ഇനി ആരെപിടിച്ചാൽ ഇതൊക്കെ ഒന്ന് നേരെയാകും എന്ന് നേതൃത്വത്തിന് തന്നെ നിശ്ചയമില്ല. നാളുകൾ കൊണ്ട് നാട്ടുകാർ ഉന്നയിച്ചതും റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തതുമായ വിഷയങ്ങൾ സത്യമാണ് എന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു. സഭ ആഭ്യന്തര പ്രശ്നങ്ങൾ നേരിടുന്ന ഈ സമയത്തു പരിസരം മലിനമാക്കുന്നതിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരുമോ?

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.