കുമ്പനാട് കണ്‍വന്‍ഷന്‍ മൈതാനത്ത് താല്കാലിക കല്യാണ പന്തല്‍ ഉയര്‍ത്താനുള്ള മോഹം, മലര്‍പ്പൊടിക്കാരന്റെ സ്വപനം പോലെ ആകുമോ?

കുമ്പനാട്  കണ്‍വന്‍ഷന്‍ മൈതാനത്ത് താല്കാലിക കല്യാണ പന്തല്‍ ഉയര്‍ത്താനുള്ള മോഹം, മലര്‍പ്പൊടിക്കാരന്റെ സ്വപനം പോലെ ആകുമോ?
August 29 17:55 2017 Print This Article

കുമ്പനാട് ഹെബ്രോന്‍ പുരത്തെ മൈതാനം
കണ്‍വെൻഷന് മാത്രം ഉപയോഗിക്കുന്നത് ആയിരുന്നു നാളിതുവരെ ചെയ്തു വന്നിരുന്നത്. കാലാകാലങ്ങളിൽ മൈതാനം കൺവെൻഷന് മാത്രം ഉപയോഗിച്ചു. എന്നാൽ ബിസിനസ് ലക്ഷ്യത്തോടെ ഇതിൽ ടെമ്പററി കല്യാണ പന്തൽ ഉയർത്താനായിരുന്നു ജേക്കബ് ജോണിന്റെ പ്ലാൻ. എന്നാൽ ഐപിസിയെ സ്നേഹിക്കുന്നവരുടെ സമ്മർദ്ദം ഇത് വേണ്ട എന്ന് വെക്കുന്നതിനു കാരണമാകുമോ ?
സംഭവങ്ങളുടെ പശ്ചാത്തലം ഇങ്ങനെ,ഓഡിറ്റോറിയം പണി തുടങ്ങുമ്പോൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിവാഹങ്ങൾ,പാർട്ടികൾ ഒക്കെ നടത്തുവാൻ സൗകര്യം ഇല്ലാതാവുകയും രണ്ടു വർഷത്തേക്ക് മറ്റു സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് തടയുന്നതിനുമായി ഒരു ടെമ്പററി ഓഡിറ്റോറിവും എയർ കണ്ടീഷൻ ചെയ്തു ചെയ്യുന്നതിനിന് കൗൺസിലിൽ തീരുമാനം ആയി. എന്നാൽ എത്ര സ്ഥലം എന്ന് കൌൺസിൽ വ്യക്തമാക്കിയില്ല. മൈതാനത്തിൽ ആകരുത് എന്നുണ്ടായിരുന്നു.

ഇതുകൊണ്ടു ഓരോ വിവാഹത്തിനും, പാർട്ടിക്കും നാല്പതിനായിരം രൂപയുടെ വരുമാനം ഐപിസിക്കും കൊടുക്കും എന്നതായിരുന്നു കരാർ.എന്നാൽ പണി നടത്താൻ ഉദ്ദേശിച്ച സ്ഥലം സ്റ്റേജിന്റെ എതിർ വശം ആയിരുന്നു.എന്നാൽ അപ്രതീക്ഷിതമായി പരിസര വാസികളുടെ ശ്രദ്ധയിൽ മൈതാനത്തിനകത്തേക്കു നീട്ടി മഞ്ഞകയർ കെട്ടിയതായി കുറ്റി അടിച്ചതും സാധനങ്ങൾ ഇറക്കിയതും ശ്രദ്ധയിൽ പെട്ടു. ഐപിസിയുടെ അഭ്യുദയകാംക്ഷികൾ പലരും അതറിയുകയും സ്ഥലം സന്ദശിക്കുകയും ചെയ്തപ്പോൾ ആശങ്കപ്പെട്ടു. ആ ആശങ്ക അസ്ഥാനത്തായില്ല.
എന്തയാലും വളരെ വേഗത്തിൽ ലോകത്താകമാനം ഉള്ള ഐപിസി സ്നേഹിതർ ഇതിലെ വരും വരാഴികകൾ ഉയർത്തി പ്രധിഷേധം അറിയിച്ചു
ഉടനെ തന്നെ താൽക്കാലികമായി ഇനി ഒരു തീരുമാനം ഉണ്ടാകുന്നതുവരെ പണി നടക്കുമോ എന്നറിയില്ല ? ഇതിന്റെ പിന്നിലുള്ള തന്ത്രങ്ങൾ വളരെ ഗൂഡം ആയിരുന്നു ഇന്ന് പണി നടക്കുന്നതിനുള്ള പല സാമഗ്രികൾ അവിടെ ഇറക്കി. അപ്പോൾ തീർച്ചയായും ഇത് കാലങ്ങൾക്കു മുൻപേ തീരുമാനിച്ചതായിരുന്നു എന്നുവേണം കരുതാൻ. കാരണം അതിനാവശ്യമായ സാധനങ്ങൾ രണ്ടു ദിവസം കൊണ്ട് വെൽഡ് ചെയ്തു സപ്പോർട്ടിങ് റാക്കുകൾ ഇറക്കുന്നത് എങ്ങനെ?. എന്നാൽ പണി നടത്താമെന്നു ഏറ്റവർക്കു ഗ്രൗണ്ടിന്റെ നിശ്ചിത ഭാഗം കൊടുത്തത്‌ പ്രസിഡന്റ് ഇത് കൌൺസിൽ അംഗീകരിച്ചിട്ടില്ല എന്നും വേണം കരുതാൻ. ആരും സമ്മതിക്കാതെ എങ്ങനെ കോണ്ട്രാക്ടർ ഇതിനു മുതിരും
ആ സമ്മതം കൊടുത്തതാര് ?
ഇങ്ങനെ ആണേൽ പലരും അവിടെ ചായ കട നടത്തി ലാഭം ഐപിസിക്ക് കൊടുക്കട്ടെ. ഐപിസിയെ സ്നേഹിക്കുന്നവർ ഒന്നറിയുക കൺവൻഷൻ മൈതാനം കച്ചവട കേന്ദ്രം ആക്കാനുള്ള പ്രെസിഡന്റിന്റെ താല്പര്യം വെറും മൂല്യച്യുതിക്ക്‌ കാരണം ആകുന്നു. മൈതാനം ഉത്സവ പറമ്പാകും എന്ന് സംശയം ഇല്ല. ഇനി സംഭവിക്കാൻ പോകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ സത്യം ജനം തിരിച്ചറിയുക സത്യം നിങ്ങളെ സ്വാതന്ത്രരാകട്ടെ.
ഐപിസിയെ വാണിജ്യവത്‌കരിച്ചു ഐപിസിയുട ബിൽഡിങ് (ഇന്റർ നാഷണൽ ബിൽഡിങ്ങിൽ എ സി റൂമുകൾ വെറും ആയിരം രൂപാ ദിവസവാടക ) വരെ വാടക്കുകൊടുക്കാനായിരുന്നു ജെജെയുടെ താല്പര്യം എന്നാൽ ഐപിസിയെ സ്നേഹിക്കുന്നവരുടെ എതിർപ്പ് നിമിത്തം മാറ്റി വെച്ചു
പുതിയ സാമ്പത്തിക വിദഗ്ദ്ധൻ ഐപിസിയെ വ്യവസായ വൽക്കരിക്കുന്നതിന്റെ ഭാഗങ്ങൾ ആണ് ഇവ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു ഒരു സുപ്രഭാതത്തിൽ ഈ മൈതാനത്തിൽ ഒരു ബാർ പ്രത്യക്ഷപ്പെടാതിരുന്നാൽ ഭാഗ്യം എന്ന് മാത്രമേ പറയാൻ കഴിയു, കാരണം ഇപ്പോൾ ഐ പി സിക്ക് പണം മാത്രം ലക്ഷ്യം, അതിന് ഏതു മാർഗ്ഗം ആണെങ്കിലും പ്രശ്നമല്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.