കുമ്പനാട് ഐ.പി.സി.യിലെ സീവേജ്‌ പ്ലാന്റിന് ഹൈകോടതി വിലക്ക്. ഐ.പി.സി. നിയമത്തിനു കീഴടങ്ങുമോ?

കുമ്പനാട് ഐ.പി.സി.യിലെ സീവേജ്‌ പ്ലാന്റിന് ഹൈകോടതി വിലക്ക്.  ഐ.പി.സി. നിയമത്തിനു കീഴടങ്ങുമോ?
October 05 21:31 2017 Print This Article

ഐപിസിയുടെ അഭിമാനമാണ്, മുന്നേറ്റമാണ്, മുഖച്ഛായമാറ്റി, ശാശ്വത പരിഹാരം, സുവർണ്ണകാലം എന്നൊക്കെ വിളിച്ചു കൂവിയ സീവേജ്‌ പ്ലാന്റിന് വിലക്ക് .

കഴിഞ്ഞ കാലങ്ങളിൽ കുമ്പനാടിന്റെ മാലിന്യ നിർമ്മാർജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായി, (ഐ പി സി വിശ്വാസ സമൂഹം നേരിട്ട വലിയ പ്രശ്നങ്ങൾ പരിഹരിക്കാനായി ) ആത്മാർഥമായി മുന്നോട്ടു വെച്ച കാര്യങ്ങൾക്ക് പ്ലാനും,സ്കെച്ചും ഒക്കെ ഉണ്ടാക്കി സമർപ്പിച്ചു. രണ്ടായിരത്തി പതിനഞ്ചിൽ അതിനു പെർമിഷൻ കിട്ടി, എന്നാൽ അത്പണിയേണ്ടിയിരുന്ന സ്ഥാനത്തിന് വളരെ പ്രാധാന്യം ഉണ്ട്.

പരിസ്ഥിതി ബോർഡിന്റെയും, ജില്ലാ കലക്ടറിന്റെയും നിബന്ധനകൾ വളരെ പ്രാധാന്യം അർഹിക്കുന്നതായിരുന്നു. അതിൽ വ്യക്തമായി അളവിനും അതിന്റെ പ്ലാനിനും വ്യക്തതയുണ്ടായിരുന്നു. അതിൽ നിശ്ചയിച്ച പ്രകാരം ഇത്ര കുബിക്‌ നീളവും,വീതിയും ഒക്കെ അടിസ്ഥാനപരമായി ആവശ്യമായിരുന്നു.എന്നാൽ ഐ പി സി പ്രസിഡന്റ് ബോംബയിൽ നിന്നും വന്ന ഉമ്മൻ എബ്രഹാമിനെ ഇവ കാണിക്കാതെ അല്ലെങ്കിൽ,അറിയിക്കാതെ അദ്ദേഹത്തിന്റെ അറിവനുസരിച്ചുള്ള ഒരു പ്ലാന്റ് ബോംബയിൽ നിന്നും കൊണ്ടുവന്ന് അവിടെ സ്ഥാപിച്ചു.

എന്നാൽ അത് സ്ഥാപിക്കുന്നതിന് നിശ്ചയിച്ച സ്ഥലത്തു മാത്രമേ സാധിക്കുകയുള്ളു. അവിടെയും വീഴ്ച പറ്റി. ഇപ്പോൾ നിയമപരമായി വിലക്ക് വന്നിരിക്കുന്നു. എത്രയും പെട്ടെന്നു അത് അവിടെ നിന്നും മാറ്റിയെ പറ്റു. എന്നു പറഞ്ഞാൽ കുഴിച്ചിട്ടത് മാന്തി പുറത്തെടുക്കാൻ ഹൈക്കോടതി നോട്ടീസ് ഇപ്പോൾ എല്ലാം സ്വാഹാ… നിയമം കാറ്റിൽ പറത്തിയാണ് ഐപിസി എല്ലാ കാര്യങ്ങളും ചെയ്‌യുന്നത്. മാത്രമല്ല, ഇനി ഒരു താൽക്കാലിക ഓഡിറ്റോറിയാമോ, സ്റ്റേഡിയമോ, പണിയാനിരിക്കുന്ന ഉമ്മൻ മെമ്മോറിയൽ ആഡിറ്റോറിയാമോ, ഒറ്റ വാക്കിൽ പറഞ്ഞാൽ മറ്റു ഒന്നും കുമ്പനാട് പണിയാൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചു. ഇനിയും മോഹന വാഗ്ദാനങ്ങൾ മാത്രം അവശേഷിക്കും. ആരൊക്കെയോ കൊടുത്ത മുപ്പത്തിയഞ്ചു ലക്ഷം സ്വാഹ…

പരിസ്ഥിതി നിയമപ്രകാരം ഐപിസി നിയമത്തിനു കീഴടങ്ങുമോ എന്നത് ചോദ്യ ചിഹ്നമായി മാറുന്നു. ഐപിസിയുടെ മുൻകാല നേതൃത്ത്വങ്ങളും സീനിയർ വ്യക്തികളും പല നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചു എങ്കിലും ഇപ്പോഴത്തെ നേതൃത്വം കണ്ണടച്ച് പൂച്ച പാല് കുടിക്കും പോലെ മൊത്തം ഇരുട്ടാക്കി. ഒരിക്കലും ദൈവ സഭയുടെ പരാജയം കാണുവാൻ ഇവർക്ക് കഴിയുന്നില്ല. ലവോദിക്യ സഭയെപ്പോലെ ഐപിസി കുത്തഴിഞ്ഞ പ്രസ്ഥാനമായി. ഹൈക്കോടതി കത്തിൻപ്രകാരം അടുത്ത കൺവൻഷന് ഹെബ്രോനിൽ കെട്ടിപ്പൊക്കിയ സ്റ്റേജും അതിന്റെ അടിയിലെ പ്രാർത്ഥനാ ടണലും കാണുമോ? ഇതും അനുവാദമില്ലാതെ കെട്ടിപ്പൊക്കിയതുകൊണ്ട് ഇതിന്റേയും നിലനിൽപ്പ് വേലിയിൽ ഇരിക്കുന്ന തേങ്ങാപോലെ.

ദൈവം തന്റെ ജനത്തിന്റെ ഹൃദയശുദ്ധി നോക്കുന്നു. ഇപ്പോൾ ഇതൊന്നും ശ്രദ്ധിക്കാതെ അടുത്ത പാനൽ രൂപീകരിക്കാനുള്ള വ്യഗ്രതയിലാണ് നേതാക്കൾ.ആളെണ്ണവും, വോട്ടിന്റെ എണ്ണവും പറഞ്ഞു സ്വയം തൃപ്തരാവുകയാണ് ഇപ്പോഴുള്ള നേതൃത്വം. ഐപിസിക്ക് ഇത്രയും പാളിച്ച എങ്ങനെ സംഭവിച്ചു ? ഇതിനു കാരണക്കാർ ആർ ? ആത്മീയതയുടെ വേഷം കെട്ടി,കുമ്പനാട് ഹെബ്രോൻ പുരത്ത് കുടിലും കെട്ടി പഞ്ചാബിൽ നിന്നും കുടിയേറിയ വ്യക്തി ഐ പി സി എന്ന പ്രസ്ഥാനത്തെ മുടിച്ചില്ലേ ? മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ, മക്കൾ കോടികളുടെ ആസ്തിയുള്ള വ്യക്തികളുമായി.. ആത്മീക അധഃപതനം ഇപ്പോൾ ഭൗതികമായും, കെട്ടിപ്പൊക്കിയ പല പ്രവർത്തനങ്ങളും എല്ലാം പരാജയത്തിന് കാരണമായി.

ഇനിയും ഇവർ മടങ്ങി വന്നു ദൈവസന്നിധിയിൽ നേരെയാകാത്തപക്ഷം ലവോദിക്യ സഭയുടെ അവസ്ഥ വീണ്ടും ഉണ്ടാകും. പണ്ടുള്ള തുഗ്ലക്ക് ഭരണ പരിഷ്കരണമായിപ്പോയി ഐപിസിയുടെ പ്രസിഡന്റ് ഭരണം. കഷ്ടം, ഒന്നുകിൽ ദൈവത്തെ ഭയപ്പെടുക, അല്ലെങ്കിൽ നിയമം അനുസരിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.